പുതുകാലത്തിന്റെ സ്പന്ദനങ്ങൾ

എവിടെയും പനിവർത്തമാനങ്ങൾ. ശരീരവേദന, നീര്‌, തലവേദന, വയറിളക്കം, ഛർദി, വിശപ്പില്ലായ്മ, തളർച്ച…. മാസങ്ങളോളം തുടരുന്ന ശരീരാവസ്ഥ. ഇതിനെ പനിയെന്നു വിളിക്കാമോ? കൂലിപ്പണിക്കാരന്റെ വീടുകളിൽ പട്ടിണി. മഴമാറുമ്പോൾ പനി മാറുമെന്ന പ്രതീക്ഷയറ്റിരിക്കുന്നു. കേരളമൊട്ടാകെ പടർന്നുകഴിഞ്ഞ വിചിത്രരോഗം! ആശുപത്രികളിൽ ജനസമുദ്രം. എത്രയെത്ര ജീവിതങ്ങൾ പൊലിഞ്ഞു കഴിഞ്ഞു! ജനം ആശങ്കയോടെ ഈ പുതിയ പ്രതിഭാസത്തെ കാണുന്നു. വരുംകാലം മനുഷ്യനുമേൽ ഇനിയെന്തു പരീക്ഷണമായിരിക്കും നടത്തുകയെന്ന്‌ ചിന്തിക്കുമ്പോഴും, ഇത്‌ പ്രകൃതിയുടെ വികൃതിയോ മനുഷ്യന്റെ ക്രൂരതയോ എന്നും സംശയിച്ചുപോകുന്നു. പണത്തിനുവേണ്ടി മനുഷ്യബുദ്ധി എങ്ങനെയും പ്രവർത്തിക്കുമെന്ന നിലയിലേക്ക്‌ കാലഘട്ടം പുരോഗമിച്ചിരിക്കുന്നു!

Generated from archived content: edit1_agu31_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English