ഒരാൾ

മനസ്സിലെ ചിന്ത

അഗ്നിപർവതലാവ കൂടുന്നതുപോലെ

വേർപിരിയൽ

എത്രയോ ദിനങ്ങൾ

നീളമേറിയ രാത്രികളും

ദൈർഘ്യമേറിയ പകലുകളും

എല്ലാം നിരർത്ഥകം

ഇന്ന്‌,

എനിക്കുവേണ്ടി ഒരാൾമാത്രം.

ഇതുവരേയ്‌ക്കും ഉരുകുന്ന വേനലും

തളർത്തുന്ന പകലുകളും

ഓർമ്മകളെ തൊട്ടുണർത്തുന്ന

സന്ധ്യകളും,

ആകാശത്തിലെ മഴവില്ലും, നീലിമയും

പ്രകൃതിയിലെ ഇടതൂർന്ന

തരുക്കളും മലകളും

കുന്നുകളും മേഘവും

എല്ലാം എന്നിൽ ചലനമറ്റവയായിരുന്നു

പക്ഷേ…ഇപ്പോൾ…?

Generated from archived content: poem5_june_05.html Author: beena_binil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English