സയാമീസ്‌

അടുതലയും തലയും തമ്മിൽ

അകലാത്തൊരു ബാന്ധവമെന്നും

തലതൊട്ടൊരു ബന്ധം

തലമങ്ങനെ പലതുളെളാരു ചന്തം.

തലമുറകൾ കാത്തൊരു ചാർച്ച

ജനനംകൊണ്ടുളെളാരു ചേർച്ച

സർഗ്ഗാത്മകമൊരു വാഴ്‌ച

കവിതാത്മകമൊരു വേഴ്‌ച

ഒരുശിരസും രണ്ടുടലുംപോൽ

ഒരുമിച്ചൊരു കാഴ്‌ച.

പിടിമണ്ണും മജ്ജയുമായി

പിരിയാത്തൊരു

കണ്ണായൊരു ദ്വൈതത്തിൻ

സവിശേഷവിശേഷം.

കാടായൊരു നാടുവെടിഞ്ഞും

നഗരത്തിൽ കുടിപാർക്കും

സൽപുത്രനു പെറ്റമ്മകൊടുക്കും

പേരായൊരു പെരുമ

രതിയെക്കാൾ രുധിരത്തെക്കാൾ

രചനാത്മകമാകും രസനീയതതൻ

രസതന്ത്രം നാമാത്മകമാമെൻ മൗലികത.

Generated from archived content: poem23_sep2.html Author: aduthala_jayaprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English