ഉത്സവം 2019  ഇന്ന് മുതല്‍

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാടന്‍കലകളുടെ ഉത്സവം ‘ ഉത്സവം 2019 ഫെബ്രുവരി 1 , 2 ,3 തിയ്യതികളില്‍ ഫോര്‍ട്ട് കൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറില്‍ നടക്കും. കേരളീയ തനതുകലകള്‍ പ്രദര്‍ശിപ്പിക്കാന്ന ഉത്സവം പതിനൊന്നാമത് എഡിഷനാണ് ഈവര്‍ഷം. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നാടിന്റെ പൈതൃക സ്വത്തായ കലാരൂപങ്ങളുടെ പുനരുജ്ജീവനത്തിനും കലാകാരന്മാരെ ആദരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കെ ജെ മാക്‌സി എംഎല്‍എ ഉദ്ഘാടനംചെയ്യും. ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മുഖ്യാതിഥിയാകും.

ടൂറിസം എറണാകുളം ജോയിന്റ് ഡയറക്ടര്‍ കെ പി നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും . സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു ചടങ്ങില്‍ അധ്യക്ഷനാകും. ഫെബ്രുവരി ഒന്നിന് വൈകീട്ട് 6.30 ന് പുലികളി , തെയ്യം ഫെബ്രുവരി രണ്ടിന് വൈകിട്ട് ആറിന് കളമെഴുത്തുംപാട്ടും കളരിപ്പയറ്റും ഫെബ്രുവരി മൂന്നിന് വൈകീട്ട് ആറിന് നാടന്‍ പാട്ടുകള്‍ എന്നിവ നടക്കും. വിശദവിവരങ്ങള്‍ക്ക് 9847 33 2200, 0484 2367334 എന്ന നമ്പറില്‍ ബന്ധപ്പെടണം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English