Home Tags സതീശൻ ഒ പി

Tag: സതീശൻ ഒ പി

സങ്കടങ്ങളെ വിവർത്തനം ചെയ്യുന്ന കുട്ടി .

    ഏതോ സന്ധ്യയിൽ ഒരാൾ പാർക്കിൽ മറന്നു വച്ചിട്ടുപോയ അയാളുടെ സങ്കടങ്ങൾ ഒരു കുട്ടിക്ക് കളിക്കാൻ കിട്ടി . കളിപ്പാട്ടങ്ങളെ ശെരിപ്പെടുത്തുന്ന ഓർമ്മയിൽ അവനത്തിനെ ഓരോ കഷണങ്ങളാക്കി . ഒറ്റപ്പെടലിന്റെ ഒരു കഷ്ണം പന്ത് പോലെ തട്ടി കളിച്ചു പൊട്ടിച്ചിരിച്ചു. "എന്നിട്ടും നീ എന്നെ" എന്നെ സങ്കടത്തെ മടിയിലിരുത്തി...

കുടിയൊഴിപ്പിക്കുമ്പോൾ

ചിലപ്പോൾ തോന്നും പൂക്കളെയും നക്ഷത്രങ്ങളെയും കുറിച്ചെഴുതി മടുത്തെന്നു. ആ മേഘങ്ങളെ കെട്ടഴിച്ചുവിട്ടേക്കൂ അനുസരണയില്ലാത്ത കുതിരകളാണവ . (ഒരു കവിതാലയത്തിലും കെട്ടാൻ കൊള്ളാത്തവ). നോവുകുഴിച്ചിട്ടതെല്ലാം പൂക്കളായി ചിരിക്കുന്ന കൃഷി നിർത്താൻ പറയൂ. എവിടെയും മുളക്കുന്ന തകരകളാണവ. (ഒരു കൂട്ടാനും കൊള്ളാത്തതു). പ്രണയത്തിന്റെയാ ഒറ്റ മരത്തെ വെട്ടി...

ധാരണ

നക്ഷത്രങ്ങളും നിലാവും എല്ലാം കാണുന്നുണ്ടെന്നു നാം ധരിക്കും. പക്ഷെ അവ ഉറങ്ങുമ്പോൾ മാത്രം പ്രകാശിക്കുന്ന മീനുകളല്ലെന്നു ആരറിഞ്ഞു .

മുറിവ് ഒരു മറ

പെട്ടന്നു പാതി ചാരിയ വാതിൽ ഒരു മുറിവിനെ ഓർമ്മപ്പെടുത്തുന്നു. നമ്മൾ അതിനിടയിൽ പോയൊളിക്കുന്നു. ആരൊ തേടി വരുമെന്നു , അപ്രതീക്ഷിതമായി ഒരു സാറ്റ്‌ വിളിയിൽ തോൽപ്പിക്കപെടുമെന്നു, ഓർത്തോർത്തു നീ ചേർന്നു നിൽക്കുന്നു. ഞാൻ ചേർന്നു നിൽക്കുന്നു. നമ്മൾ ഉമ്മവെയ്ക്കുന്നു. മുറിയിലേക്കു തുറക്കുന്ന / അടക്കുന്ന മുറിവുകളാണു വാതിലുകൾ. അതെ മുറിവു...

ലളിതമായി പറഞ്ഞാൽ

ലളിതമായി പറഞ്ഞാൽ ആ യുവാവിന്റെ മരണ കുറിപ്പിൽ താനൊരു മാവോയിസ്റ്റെന്നും ജീവിതം മടുത്തു അത്മഹത്യ ചെയ്യുന്നുവെന്നും  രേഖപെടുത്തിയിരുന്നു. അതിലും ലളിതമായി പറഞ്ഞാൽ ആ പോലീസുകാരന്റെ തലയിണ മന്ത്രത്തിൽ കഴുത്തിൽ കുരുക്കിട്ടു കൊന്ന ഒരു യുവാവിനെ പ്രണയപൂർവ്വം പരിഭാഷപ്പെടുത്തിയിരുന്നു. പത്രക്കാരുടെ ഭാഷ അത്ര ലളിതമല്ലാത്തതിനാൽ പല കഥകളിൽ ഏതെങ്കിലുമൊന്ന് വിശ്വസിക്കാൻ വായനക്കാർ നിർബന്ധിതരായിരുന്നു...

പൂച്ച അഥവാ ഫാസിസം

ഒരു കറുത്ത പൂച്ച വീടിനു ചുറ്റും കറങ്ങുന്നതു നമുക്കറിയാമെങ്കിലും തിരഞ്ഞു ചെന്നാൽ അത് ഇരുട്ടിലേക്ക് തന്നെ മാഞ്ഞു പോകുന്നു . കണ്ടെന്നു , ശബ്ദം കേട്ടെന്നു , അങ്ങനെ ഒരു പൂച്ചയെ ഇല്ലെന്നു...

ഇവിടെ എല്ലാവർക്കും സുഖം.

  ഒന്നോർത്തു നോക്കിയാൽ ഈ നിമിഷമെന്നതു അത്ര ചെറുതൊന്നുമല്ല. എവിടെയെങ്കിലും ഒരാൾ മലയാളത്തിൽ കാതുപൊട്ടുന്നതെറി പറഞ്ഞു ആരെയോ ഉറക്കുന്നുണ്ടാവും . നാടു വിട്ടുപോയ എന്റെയോ നിങ്ങളുടെയോ സുഹൃത്ത് ഏതോ നാട്ടിലിരുന്നു ബംഗാളി  മുഖത്തോടെ മലയാളത്തെ അയവെട്ടുന്നുണ്ടാവും . വെറുതേ ഓർത്തുനോക്കൂ ഈ നിമിഷമെന്നതു അത്ര ലളിതമൊന്നുമല്ല. കേരളത്തിൽ ഏതോ മൂശാരി ആർക്കോ വെണ്ടി അവസാന സമ്മാനം നിർമ്മിക്കുകയാവും. ആലയിൽ പഴുക്കുന്ന ഇരുംബ്‌ പകയും...

മൗനം

വർണ്ണക്കടലാസുകൾ അലങ്കരിച്ച ഏതോ ഒരു ക്ലാസ്സിൽ നിൽക്കുകയാണ് ഞാൻ . കണ്ടിട്ടും കാണാത്ത പോലെ നീയും . ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപുകൾ ആയിരുന്നു നമ്മളപ്പോൾ . മൗനം മുറിക്കാനാവാം ഒരു മഴ പെയ്യാൻ വിതുമ്പുന്നു...

തീർച്ചയായും വായിക്കുക