Home Tags ശബ്നം സിദ്ദീഖി

Tag: ശബ്നം സിദ്ദീഖി

ചിറ്റമ്മ

സ്നേഹം തന്നിരുന്ന അമ്മ മരിച്ചിരിക്കുന്നു. മകനേയെന്നു വിളിച്ചു നെറുകയിൽ മുത്തം നൽകി ഉറക്കം വരാത്ത രാത്രികളിൽ ഷാജഹാന്റെയും മുംതാസ് മഹലിന്റെയും കഥ പറഞ്ഞിരുന്ന അമ്മ കാലപ്രവാഹത്തിൽ സ്വർഗ്ഗം പൂകിയിരിക്കുന്നു. രുചിയൂറുന്ന ബിരിയാണി വായിൽ വാരിത്തന്നപ്പോഴും ഇഖ്ബാലിന്റെ സാരെ ജഹാം സെ ഗാനം മൂളിപ്പാടിയിരുന്ന...

മെലിഞ്ഞ പുഴ

മെലിഞ്ഞ പുഴ ......................... വയറൊട്ടി അങ്ങിങ്ങായി വെള്ളാരം കല്ലുകൾ വെളിച്ചമായി മിന്നുന്ന മെലിഞ്ഞൊട്ടിയ പുഴയ്ക്കും സന്തോഷകരമായ ഒരു ബാല്യവും സാഹസികമായൊരു കൗമാരവും ശക്തമായൊരു യുവത്വവുമുണ്ടായിരുന്നു. ബാല്യം ............ കൊച്ചു കുട്ടികളുടെ ആർപ്പുവിളികൾക്കായി നെഞ്ചിൽ ഊഞ്ഞാലൊരുക്കി കാലവർഷം മുറുക്കിത്തുപ്പിയ ചുവന്ന നീരുമായി കരകളെ ആശ്ലേഷിച്ചു കുതിച്ചുപാഞ്ഞിരുന്നു. കൗമാരം ................. കുസൃതികൾ കുറഞ്ഞെങ്കിലും സാഹസികമായി പരന്നൊഴുകി പാറക്കെട്ടുകളിൽ പ്രണയ ചുംബനങ്ങൾ അർപ്പിച്ചു മണൽക്കൊലുസുകൾ കിലുക്കി നാണം...

വേനൽക്കവിതകൾ

  പൊട്ടിച്ചിരിക്കുന്ന സൂര്യനെ നോക്കി എങ്ങനെ ദു:ഖത്തിന്റെ കവിതയെഴുതും? കണ്ണീർ തുള്ളികൾ ആദ്യമേ വറ്റിയിരുന്നു. പിന്നെ വിയർപ്പുതുള്ളികളും. ചുക്കിച്ചുളിഞ്ഞ തൊലിക്കുള്ളിൽ ചോരപ്പാടുകൾ തേടുന്ന വെയിൽ നാക്കുകൾ. ചോര വറ്റിയ ശരീരങ്ങൾ ചുടുനിശ്വാസങ്ങൾതട്ടി പറന്നു പോകുന്നതും കാത്തിരിക്കുന്നു. മാനത്തിന്റെ ചെറു ചുംബനം കാത്ത് വിടരാൻ കാത്തിരിക്കുന്ന വിത്തുകൾ നിശ്ശബ്ദതയുടെ താരാട്ടു കേട്ടുറങ്ങുന്നു. ഇനിയെങ്കിലും ഈ ചിരി നിർത്തുക. തമാശകൾ ഇപ്പോൾ...

തെരുവുനായ്ക്കൾ

സുഖമായുറക്കുമ്പോൾ ചെറ്റക്കുടിലുകൾ ബോംബിട്ടു തകർത്ത് സ്വപ്നങ്ങൾ തുണ്ടമാക്കപ്പെട്ട് തെരുവിൽ അലമുറയിട്ട് തണുത്തു വിറച്ച് രാത്രിയാമങ്ങൾ തള്ളിനീക്കുന്നു തെരുവുനായ്ക്കൾ. ഉയർത്തിക്കെട്ടിയ മതിലുകൾക്കരികിൾ നിസ്സഹായരായി കണ്ണീരൊഴുക്കുമ്പോൾ പടമെടുത്ത് പത്രത്തിൽ കൊടുക്കണം. പുഴ കടക്കവെ മണലിൽ തണുത്തുറഞ്ഞ് ഉറങ്ങിപ്പോയവന്റെ ഫോട്ടോ എടുത്ത് വിതരണം ചെയ്യണം. തണുത്തുറഞ്ഞ ഹിമക്കാറ്റ് മാംസം തുളച്ച് എല്ലു...

തീർച്ചയായും വായിക്കുക