Home Tags ശബ്നം സിദ്ദീഖി

Tag: ശബ്നം സിദ്ദീഖി

ബന്ധിപ്പിച്ചു കൊണ്ടേയിരിക്കുക

നിങ്ങളുടെ പണപ്പെട്ടിയുടെ താക്കോൽ കള്ളന്റെ കരങ്ങളുമായി ബന്ധിപ്പിക്കുക.. സംശയം വേണ്ട സുരക്ഷിതരായിരിക്കുക.. നിങ്ങളുടെ കൃഷിയായുധങ്ങൾ നിയമ പാലകരുടെ തോക്കിൻ കുഴലുമായി ബന്ധിപ്പിക്കുക.. ജീവനിൽ വിശ്വാസമർപ്പിക്കുക. നിങ്ങളുടെ ചലിക്കുന്ന വിരലുകളെ നിശ്ശബ്ദതയുമായി ബന്ധിപ്പിക്കുക. നിശ്ശബ്ദതയിലൂടെ ശബ്ദോർജ്ജം സംരക്ഷിക്കുക.. നിങ്ങളുടെ അറിവിനെ അറിവില്ലായ്മയുമായി ബന്ധിപ്പിക്കുക. ഓർമ്മകളെ മറവിയുമായും വെളിച്ചത്തെ ഇരുട്ടുമായും ബന്ധിപ്പിക്കുക. നിങ്ങളുടെ കാലുകൾ ചങ്ങലക്കണ്ണികളുമായി ബന്ധിപ്പിക്കുക. അവസാനം നിങ്ങളുടെ കഴുത്തിനെ തൂക്കുമരത്തിലെ കയറുമായി ബന്ധിപ്പിക്കുക..  

അവർ കവിത എഴുതുകയാണ്

കഴുത്തറുക്കപ്പെട്ട മനുഷ്യ ജന്മങ്ങൾ തെരുവിൽ പുതിയ ചിത്രങ്ങൾ വരക്കുന്നു.. പിച്ചിച്ചീന്തിയ പെൺമാനങ്ങൾ കാർമേഘങ്ങൾ തീർക്കുമ്പോൾ മയിലുകൾ നൃത്തം ചവിട്ടുന്നു. പശിയടക്കാൻ കടിച്ചിറക്കിയ ഭക്ഷണത്തിന്റെ ജാതകം നോക്കാൻ വയറു പിളർത്തി കുടൽമാന്തി നോക്കുന്നു.. വഴിയരികിൽ പച്ച മനുഷ്യനെ പച്ചക്ക് തല്ലി ചുടുരക്തം കൊണ്ട് ബലിതർപ്പണം ചെയ്യുന്നു.. തിമിരം ബാധിച്ച കണ്ണുകളിൽ മഞ്ഞക്കണ്ണട വെച്ച് അവർ കവിതയെഴുതുകയാണ്. ചിറകൊടിഞ്ഞ കാട്ടു പക്ഷിയെ കുറിച്ച്. പിച്ചിയെയും മുല്ലയെയും വർണ്ണിക്കുകയാണ്. മഴയുടെ സംഗീതം വരികളിൽ...

ഉള്ളി വെറുമൊരു പച്ചക്കറിയില്ല

  ഉള്ളി വെറും ഒരു പച്ചക്കറിയല്ല. ഉത്തരത്തിൽ നിന്ന് ദക്ഷിണത്തിലേക്കുള്ള നൂൽപ്പാലമാണ്. ഉത്തരമില്ലത്ത ചോദ്യങ്ങളെ അല്ലികളായി അടുക്കി വെച്ച വൃത്താന്തമാണ്. തൊട്ടു മുന്നിലിരിക്കുന്നവനെ കണ്ണീർ കുടിപ്പിക്കാനായ് വിസർജ്യത്തിൽ നിന്നും ജന്മമെടുത്തവനാണ്. പാത്രത്തിന്റെ ഒത്ത നടുവിൽ വെന്തു പാകമായ പോത്തിറച്ചിക്ക് സ്വയം മുറിഞ്ഞ് കൂട്ടിരിക്കുന്നവനാണ്. ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഇടനെഞ്ചിൽ തീ കോരിയിട്ട് ഉള്ളു കലക്കാനും മടിയില്ലാത്തവനാണ്. ഉള്ളു കാണാനായി തൊലിയുരിച്ചവർക്ക് ഉള്ളു നിറയെ ഇല്ലായ്മ കൊടുത്ത് പൊട്ടിച്ചിരിപ്പിച്ച നാറാണത്തു ഭ്രാന്തന്റെ പച്ചയായ അവതാരമാണ്  

തകർന്ന വൻമതിലുകൾ

അന്നു നാം ഒരു വൻമതിലായിരുന്നു. പറിച്ചെറിയാൻ പറന്നു വന്ന കൊടുങ്കാറ്റിനെ ജനിച്ച മണ്ണിൽ കാലൂന്നി നിന്ന് പിടിച്ചുകെട്ടിയവർ. മലവെള്ളപ്പാച്ചിലിനെ നെഞ്ചൂക്കു കൊണ്ട് തടഞ്ഞു നിർത്തി വിളകൾക്കു ദാഹജലമായി നദികൾ തീർത്ത് ഒഴുക്കിയിരുന്നവർ. കൊടുങ്കാറ്റുകൾ ശമിച്ചു കാർമേഘങ്ങൾ ഒഴിഞ്ഞു മാനം തെളിഞ്ഞപ്പോൾ ചേർത്തുവെച്ച കരങ്ങൾ മെല്ലെ മെല്ലെ അകലാൻ...

ഉണക്കമരം

ഇലകൾ കൊഴിഞ്ഞ് ശിഖരങ്ങൾ ഉണങ്ങി പ്രാർത്ഥനാപൂർവ്വം മേലോട്ടു നോക്കിയിരിക്കുന്നുണ്ട് പഴയ കവലയിൽ ഒരു പടു മരം. പതിറ്റാണ്ടുകളോളം വഴിയാത്രക്കാർക്ക് തണൽ നൽകിയും കിളികൾക്കു കൂടൊരുക്കാൻ ഇടം നൽകിയും.. ഓഹരി വെച്ചെടുത്ത കിടപ്പാടത്തിലും അഭയാർത്ഥികൾക്കായി മടിത്തട്ടൊരുക്കി കാത്തിരുന്നവൾ.. ചോരയും നീരും കുടിച്ചു വറ്റിച്ച ഇത്തിക്കണ്ണികളെ ആതിഥ്യമര്യാദയോടെ ഊട്ടിയൊരുക്കി വാർധക്യം ഇരന്നു വാങ്ങിയവൾ.. കൊടുങ്കാറ്റിൽ കാൽ വിരലിലൂന്നി മറിഞ്ഞു വീഴാതെ പിടിച്ചു നിർത്തിയത് ആകാരം കൊണ്ട് ഇരുട്ടിൽ ചിലരെയെങ്കിലും പറ്റിച്ചു നിർത്താമെന്ന വ്യാമോഹമായിരുന്നു.. കാക്കകൾ കാഷ്ടിച്ച ഗാന്ധി...

മെയ്ച്ചെടികൾ

വിപ്ലവച്ചോര വീണ ചെമ്മണ്ണിനടിയിൽ നിന്നും ചെങ്കൊടിയേന്തി എഴുന്നേറ്റു വരുന്നു മെയ്ച്ചെടികൾ. ഓർമ്മിക്കാതിരിക്കാൻ മൂടിയിട്ട മൺ തരികൾക്കിടയിലൂടെ മറ്റുള്ളവർ മരണം വരിച്ചിടത്തു നിന്നു ഉയിർത്തെഴുന്നേറ്റു പുഞ്ചിരിക്കുന്നു. കണ്ണീരു വറ്റിയ വേനൽ കലണ്ടറിലും കറുത്തിരുണ്ട അക്കങ്ങൾക്കിടയിലും ചോരയൊലിക്കുന്ന തലയുയർത്തി നിൽക്കുന്നു മെയ് മാസച്ചെടി.. ശവപ്പറമ്പിലും തലയുയർത്തി നിൽക്കുന്ന സ്മാരകശിലയായി..  

വേനൽ

ഉരുണ്ടുകൂടുന്ന വാക്കുകൾ കവിതയായി പെയ്തിറങ്ങുന്നില്ല. ചുട്ടുപൊള്ളുന്ന സൂര്യപ്രകാശത്തിൽ ആവിയായി മേലോട്ടുയരുന്ന പ്രതിഷേധ ധൂമങ്ങൾ ഒന്നിച്ചു ചേർന്ന് തണുത്തുറയാൻ തയ്യാറാകുന്നില്ല. കാർമേഘങ്ങൾ കണ്ടു പീലി വിടർത്തിയ മയിൽക്കൂട്ടങ്ങൾ നൃത്തം നിർത്തിവെച്ച് വിശ്രമം തേടുന്നു. വരണ്ടുണങ്ങിയ പുൽച്ചെടികൾ ഉയർത്തെഴുന്നേൽപ്പിനായി കവിതാ ശകലങ്ങൾ കാത്തിരിക്കുന്നു. ഇനിയുംഉപ്പുരസമുള്ള കടൽക്കാറ്റിനായി. തുള്ളിമുറിയാത്ത അക്ഷരപ്പെയ്ത്തിനായി. കരകവിഞ്ഞൊഴുകുന്ന ചോര നിറം ചാലിച്ച വാചകപ്പുഴകൾക്കായി. തവളക്കരച്ചിലുകൾക്കായി..  

ദൈവങ്ങളോട് അപേക്ഷ

നിങ്ങളുടെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ അവതാരങ്ങൾ ഒരു വെള്ളപ്പേപ്പറിലെങ്കിലും എഴുതിത്തരിക. എന്റെ പിച്ച പാത്രത്തിൽ വൈകുന്നേരങ്ങളിൽ കണക്കെടുക്കുമ്പോൾ നാണയത്തുട്ടായി അവതരിക്കാതിരിക്കുക. തിളച്ചു മറിയുന്ന കഞ്ഞിക്കലങ്ങളിൽ വെളുത്ത വറ്റായി പിറവിയെടുക്കാതിരിക്കുക. ചമ്മന്തിയരക്കാൻ അമ്മിയിൽ വെച്ച ഉപ്പും മുളകുമായി അവതരിക്കാതിരിക്കാൻ കരുണയുണ്ടെങ്കിൽ ശ്രമിക്കുക. ജീവിതസുഖം അനുഭവിച്ചറിഞ്ഞ കക്കൂസ് മുറികളിൽ പിറവിയെടുക്കാതിരിക്കുക. ലോകം മുഴുവനും നിങ്ങളുടെതായിരുന്നിട്ടും എന്റെ രഹസ്യയിടങ്ങളിൽ ജന്മമെടുക്കണമെന്ന് വാശി പിടിക്കാതിരിക്കുക. എഴുത്തുകാരന്റെ തൂലികയിലും വായിക്കുന്ന പുസ്തകങ്ങളിലും ചിന്തകന്റെ തലച്ചോറിലും ഇനിയെങ്കിലും കൂടുകെട്ടിത്താമസിക്കാതിരിക്കുക. വിശുദ്ധ സ്ഥലമായി പ്രഖ്യാപിച്ച് ഭക്തജനങ്ങൾ കയ്യടക്കുമ്പോൾ പടി...

മാറാപ്പ്

ഈ മാറാപ്പ് ഇവിടെ തെരുവിൽ ഇറക്കി വെക്കുന്നു. ഉള്ളിൽ ചീഞ്ഞുനാറുന്ന മാലിന്യക്കൂമ്പാരങ്ങൾ വഴിയാത്രക്കാർക്കായി ഇവിടെ തുറന്നു വെക്കുന്നു. മാനം വിറ്റതിന്റെ വരവുചെലവുകൾ വരിയും നിരയുമായി നിറം പിടിപ്പിച്ചു വരച്ചു വെച്ചതിന്റെ ബാക്കിപത്രങ്ങൾ. ഒളിഞ്ഞുനോട്ടത്തിന്റെ വൈറലായ ലൈവുകൾ. തട്ടിയെടുത്ത മനുഷ്യ മാനത്തിന്റെയും മാംസത്തിന്റെയും വിഘടിക്കപ്പെടാതെ കിടക്കുന്ന ചെറുകഷ്ണങ്ങൾ. കുതികാൽ വെട്ടിന്റെ സൂത്രവാക്യങ്ങൾ. തമ്മിലടിപ്പിച്ചു കൊന്നും തിന്നും തീർത്ത ശരീരങ്ങൾ തെറിപ്പിച്ച ചോരപ്പാടുകൾ. ബന്ധങ്ങൾ...

ചോണനുറുമ്പുകൾ

മൃതശരീരങ്ങളിലെ ചോരയൂറ്റിക്കുടിക്കാൻ മരണം കഴിഞ്ഞു നാഴികകൾക്കു ശേഷം മന്ദം മന്ദം നടന്നു വരാറുണ്ട് കാക്കി വേഷമിട്ട ചോണനുറുമ്പുകൾ. ചക്കരക്കുടങ്ങളിൽ മധുരം നുണഞ്ഞു പിന്നിലെ ഭരണി നിറച്ചാൽ മന്ദം മന്ദം നടന്നു വീടണയാറുമുണ്ട് ചോണനുറുമ്പുകൾ. തലമുറകൾക്കു നൊട്ടിനുണയാനുള്ള മധുരം വീട്ടിനുള്ളിലെ രഹസ്യ അറകളിൽ സൂര്യപ്രകാശം കാണാതെ പൂഴ്ത്തിവെച്ചു കാത്തിരിക്കാറുമുണ്ട് ചോണനുറുമ്പുകൾ. മുങ്ങി മരിച്ചവന്റെ...

തീർച്ചയായും വായിക്കുക