Home Tags പുഴ മാഗസിന്‍

Tag: പുഴ മാഗസിന്‍

നാലുകെട്ടിന്റെ അകത്തളം

        വായിച്ചു വായിച്ചു വായിച്ച് ഞാനാരെന്ന് മറന്നുപോകണം. പരകായപ്രവേശം നടത്തുന്ന ആത്മാക്കളെന്നെ പ്രാപിച്ചുകൊണ്ട്, എന്നിൽ കുടികൊണ്ട് ഇവിടെ ജീവിക്കണം. അവർ ഞാനാകണം. ഞാൻ ഞാനല്ലാതെയും. യാത്ര, ഈയൊരു ലോകത്തിൽനിന്ന് നൂറായിരം പേരുടെ ജന്മ-മരണങ്ങളിലേക്ക്... മൗന-സംഭാഷണങ്ങളിലേക്ക്... പ്രണയ-വിരഹങ്ങളിലേക്ക്... പരകായപ്രവേശം! ഓടിയൊളിച്ചിരിക്കാൻ ഇടങ്ങൾ, പല പേരുകളിൽ, നിറങ്ങളിൽ, ഭാവങ്ങളിൽ, ഘനങ്ങളിൽ... ഒരേ ഗന്ധത്തിൽ...

നനവ്

ഇന്നലകൾ വിങ്ങിയ നേരം,അലയടിച്ചു പാഞ്ഞു വന്ന ഓർമ്മകളോരോന്നായി എൻ അന്തരാത്മാവിൽ ചിന്നിച്ചിതറി കിടന്നു. അവളുടെ നോട്ടം എന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് തറയ്ക്കപ്പെട്ടു. വിഡ്ഢിയാണോ ഞാനെന്ന ചോദ്യം പലക്കുറി ഞാനെന്നോട്...

മുറിവ്

അവൾ പൊട്ടിച്ചിരിച്ചതിന്റെ ഓർമകളോരോന്നായി ചിതറി തെറിച്ചെന്റെ മനസിന്റെ കോലായിൽ വന്നു പതിക്കുമ്പോൾ, വിറകളാർന്ന മിഴി മുനകളാൽ തടഞ്ഞു നിർത്തുന്നുണ്ട് നിന്റെ നോട്ടം. ഒരിക്കൽ നീ പൊട്ടിച്ചിരിച്ചെന്റെ ഹൃദയവും...

കാഴ്ച്ചകൾ

പുറംകാഴ്ചകൾ വാഴുന്ന ആധുനികതയുടെ കാലത്ത് അകക്കാഴ്ചകൾ തടവറയിലായിരുന്നു. അടഞ്ഞ അകക്കണ്ണിലെ ആഴങ്ങളിൽ ഉൾവലിഞ്ഞ് പഴകി ദ്രവിച്ച് ഉൾക്കാഴ്ച്ചകൾ. പുറംകാഴ്ച്ചകളോ? നിറമുള്ള ചേലകളിൽ മണമുള്ള അത്തറുകൾ പൂശി ആഡംബരങ്ങളിൽ വിരഹിച്ച് മാസ്മരിക ലഹരികൾ നുരയുന്നു. പുറംകാഴ്ചകളുടെ സുഖലോലുപതയിൽ ആർപ്പുവിളി മേളങ്ങളിൽ വര്ണശബളതയിൽ അടഞ്ഞ അകക്കണ്ണുകളുമായി മർത്യൻ വിരഹിക്കുകയായിരുന്നു ഏതോ ഒരു...

കാവേരി

  അസ്ഥിവരെ വറ്റി അവള്‍ കിടന്നു മേയ്മാസചൂടില്‍ മൃഗതൃഷ്ണകളുയര്‍ത്തി ചുട്ടുരുകുമൊരു മണല്‍ക്കാടായി ജീവാംശം പരിത്യജിച്ച ദക്ഷിണഗംഗ വിരസമാമൊരു നാടിനെച്ചുറ്റിക്കിടന്നു നീളുമൊരു നാടപോൽ പ്ലാസ്റ്റിക്ക് കുപ്പയും ഉണക്കപ്പുല്ലും പൊന്തത്തീകളും പുകയും ചൂഴ്ന്ന്.. ട്രക്കുകളസംഖ്യമവളുടെ ഇരുകരയിലും വരിനിന്നു വിശന്നാളും കാലിവയറുമായ് അവളുടെ മാറിടമണല്‍ത്തട്ടിലിരമ്പിയേറാന്‍ മാംസം വിഴുങ്ങി വയർ...

വഞ്ചിനാടിൻറെ ചിത്രകാരൻ

  നാം ദിവസേന, എത്രയോ മനുഷ്യരെ കണ്ടുമുട്ടുന്നു. അല്ലെങ്കിൽ കണ്ടു മറക്കുന്നു. ജീവിതത്തിൻറെ ഓട്ടപാച്ചിലിൽ ആരെയും, ഒന്നിനെയും, ഓർത്തുവെയ്ക്കാൻ നമുക്ക് സമയമില്ല എന്നതാണ് സത്യം! ചിലപ്പോൾ നമുക്ക്...

രാജ്യസ്നേഹി

രാജധാനി ബാറിലെ മങ്ങിയ വെളിച്ചത്തില്‍ ഒരു കയ്യില്‍ സ്കോച്ചിന്‍റെ നിറഞ്ഞ ഗ്ലാസും പിടിച്ച് വിജയശ്രീലാളിതനെ പോലെ ഇരിക്കുന്ന ഭാസിയെ കണ്ടപ്പോള്‍ ശിവനെന്തോ പേടി തോന്നി.  ലോകം കീഴടക്കിയ...

അച്ഛനും മകളും

അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എങ്ങോട്ടെന്നില്ലാതെ വണ്ടി കയറുമ്പോള്‍ സുകേശന്‍റെ മനസ് ആകുലമായിരുന്നു. അല്‍പ്പം മുമ്പാണ് കരീം നഗറിലെ ഫ്ലാറ്റില്‍ നിന്ന് നന്ദിത എന്ന മകള്‍ അയാളെ...

കവിത

("പോയട്രി' എന്ന പേരിൽ ഇംഗ്ലീഷിൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ള ചിലിയൻ മഹാകവി പാബ്ലോ നെറൂദായുടെ ഒരു കവിതയുടെ സ്വതന്ത്ര വിവർത്തനമാണിത്) ആ കാലഘട്ടത്തിൽ, എന്നെയും തേടി കവിതയാം പെണ്ണുവന്നെത്തി. ഞാനറിഞ്ഞില്ല, എങ്ങുനിന്നറിഞ്ഞീല. മഞ്ഞുകാലത്തിൽനിന്നോ, പുഴതൻ...

പകരക്കാരന്‍

  എത്രയോ വര്‍ഷങ്ങളായി അന്വേഷിച്ചുകൊണ്ടിരിക്കയാണ് ഞാന്‍ അവളെ, എന്‍റെയാ പഴയ കളിക്കൂട്ടുകാരിയെ എന്‍റെ വീട്ടിനുള്ളില്‍, അടുത്തതും അകന്നതുമായ ബന്ധുക്കളുടെയിടയില്‍, അയല്‍പക്കങ്ങളില്‍, സഹപ്രവര്‍ത്തകരില്‍‍, സഹയാത്രികര്‍ക്കിടയില്‍, നിത്യവും കാണുന്ന ആളുകളില്‍, പുതുതായി പരിചയപ്പെടുന്ന ഓരോ വ്യക്തിയിലും എല്ലാം ഞാന്‍ അന്വേഷിച്ചുനടന്നു പക്ഷേ...

തീർച്ചയായും വായിക്കുക