വേനൽമഴ

വിടരാതെ കൊഴിയുന്ന പൂമൊട്ടുകൾ ഏറെയുണ്ട് മണ്ണിൻ മനസ്സിൽ..
അടരാതെ പൊഴിയുന്ന പ്രണയങ്ങളുണ്ട് വിണ്ണിൻ മനസ്സിൽ…

ചിറകുള്ള മോഹങ്ങൾ പറന്നകലുമ്പോൾ തൂവലായി കൊഴിയുന്നു ഓർമ്മപീലികൾ..
ഗ്രീഷ്മത്തിൻ പൂമഴയിൽ കിളിർക്കും നാമ്പുകൾ, ഭൂമിതൻ മാനസനൊമ്പരങ്ങൾ…
മഴയിൽ കുളിരാത്ത മനസ്സുകളുണ്ടോ..
പുതുമണ്ണിൻ ഗന്ധം നുകരാത്ത പ്രണയങ്ങളുണ്ടോ…..

ഓർമകൾ മേയും നാട്ടുവഴികൾ… ആദ്യപ്രണയം കുരുത്ത നിമിഷങ്ങൾ… പുസ്തകചീന്തിലെ പ്രണയകാവ്യങ്ങൾ..
മയിൽ‌പീലി തുണ്ടുകൾ …. പുളകത്തിൽ പൊതിഞ്ഞ മോഹങ്ങൾ … കൗമാരത്തിൻ കുസൃതികൾ…

ഇന്നലെയുടെ ഈ സുകൃതങ്ങളെ….മറന്ന മനസ്സുകളുണ്ടോ…
പ്രണയിക്കാത്ത ഹൃദയങ്ങളുണ്ടോ ഭൂവിൽ…
മഴയിൽ കുളിരാത്ത മനസ്സുകളുണ്ടോ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English