സുൽത്താൻ

 

 

 

മതിലുകൾക്കുള്ളിൽ നിന്ന്
വാക്കുകളുടെ തോട്ടങ്ങളുണ്ടാക്കി
അക്ഷരങ്ങൾ നട്ടു പിടിപ്പിച്ച
ബേപ്പൂരിന്റെ സുൽത്താൻ.

ചുറ്റുമുള്ള ചലനങ്ങളെ
വിരൽക്കൊടിയിൽ നിയന്ത്രിച്ചെടുത്ത്
കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം
അക്ഷരങ്ങളാക്കിയ സുൽത്താൻ.

വ്യത്യസ്ത ശൈലി പ്രയോഗത്തിലൂടെ
വായനാ വിഭവങ്ങളൊരുക്കി
പതിറ്റാണ്ടുകൾ മലയാള സാഹിത്യത്തെ
വയർ നിറച്ചൂട്ടിയ സുൽത്താൻ.

നർമ്മവും മർമ്മവും കളിയും കാര്യവുമായി
ഭൂമിയുടെ അവകാശികളെ എഴുതിക്കാട്ടിയ,
കളിവാക്കുകൾ സാരവത്താക്കിയ
സാഹിത്യ കലയുടെ സമ്പൂർണ്ണ സുൽത്താൻ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകൊള്ളിയാൻ മിന്നലുകൾ 
Next articleജോ ബൈഡന്റെ വിജയം സുനിശ്ചിതം
Avatar
കണ്ണൂർ ജില്ലയിൽ, മയ്യിൽ പഞ്ചായത്ത് പാലത്തുങ്കര എന്ന പ്രദേശത്താണ് ജനനം. (അബു വാഫി പാലത്തുങ്കര) എന്ന തൂലിക നാമത്തിൽ എഴുതിക്കൊണ്ടിരിക്കുന്നു. പല ആനുകാലികങ്ങളിലും കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബികോം പാസ്സായി. കഴിഞ്ഞ പതിനൊന്ന് വർഷമായി UAE യിൽ പ്രവാസ ജീവിതത്തിലാണ്.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English