സുഗതകുമാരിയുടെ സഹ്യഹൃദയം

 

author_379സുഗതകുമാരിയുടെ ഏറ്റവും പൂതിയ പുസ്തകം ‘സഹ്യഹൃദയം’ 2018 ഏപ്രില്‍ 16 തിങ്കളാഴ്ച്ച വൈകിട്ട് 5 മണിക്ക് വിജെടി ഹാളില്‍ വെച്ച് പ്രകാശിപ്പിക്കുന്നു. വച്ച് പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിയാണ് പുസ്തകപ്രകാശനം നിര്‍വഹിക്കുന്നത്.ഡോ. രാജന്‍ ഗുരുക്കള്‍ അധ്യക്ഷനാകുന്ന പുസ്തകപ്രകാശനചടങ്ങിൽ പ്രൊഫ. വി. മധുസൂദനന്‍ നായര്‍ ആശംസകളറിയിക്കും. എ.വി. ശ്രീകുമാര്‍ സ്വാഗതവും പി.കെ. ഉത്തമന്‍ പുസ്തകപരിചയവും നടത്തും. സഹ്യഹൃദയത്തിലെ കവിതകളെ കുറിച്ച് ആത്മാരാമനും ചിത്രങ്ങളെപ്പറ്റി ബാലന്‍ മാധവനും പ്രകൃതിയെ സംബന്ധിച്ച് പ്രൊഫ. ഇ. കുഞ്ഞിക്കൃഷ്ണനും സംസാരിക്കും.
തുടര്‍ന്ന് ബിജു ബാലകൃഷ്ണന്‍, കെ.വി. സെലിന്‍, സുമേഷ് കൃഷ്ണന്‍, ഗായത്രി സചീന്ദ്രന്‍ എന്നിവര്‍ കവിതാപാരായണം നടത്തും. സുഗതകുമാരി മറുമൊഴി പറയും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English