പ്രളയ ദുരിതം മറക്കാൻ കഥകളുമായി ക്യാമ്പുകളിൽ അവരെത്തി

പ്രളയ ദുരിതത്തിൽ പലതും നഷ്ടപ്പെട്ട കുരുന്നുകളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനുള്ള ശ്രമവുമായി ഒരു കൂട്ടർ ദുരിതാശ്വാസ ക്യാമ്പുകളായിൽ എത്തി . കേരളത്തിലെ പ്രശസ്തനായ നാടക കലാകാരനും കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനുമായ മനു ജോസും സംഘവും ദുരിതാശ്വാസ ക്യാമ്പിലുള്ള കുട്ടികള്‍ക്കായി അവതരിപ്പിച്ച കഥയവതരണവും മറ്റ് കളികളും കുട്ടികളുടെ മാത്രമല്ല മാതാപിതാക്കളുടെയും സംഘാടകരുടെയും മനസ്സുനിറച്ചു.

ആലപ്പുഴയിലെയും കോട്ടയത്തെയും വിവിധ ക്യാമ്പുകളിലാണ് ഇവർ പരിപാടികൾ അവതരിപ്പിക്കുന്നത് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് താഴത്തങ്ങാടി മുഹമ്മദന്‍സ് യു. പി സ്‌കൂളിലായിരുന്നു സംഘത്തിന്റെ ആദ്യപരിപാടി. കഥകളും മാജിക്കും ചിത്രരചനയുമൊക്കെയായി രണ്ടു മണിക്കൂര്‍കൊണ്ട് കുട്ടികള്‍ മറ്റൊരു ലോകത്തെത്തി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English