സ്റ്റാച്യു പി.ഒ

29214913_10156198335382594_2118929223652474880_n

തിരുവനന്തപുരത്തിന്റെ നഗര-സാംസ്‌കാരിക ജീവിതത്തെ പശ്ചാത്തലമാക്കി രചിച്ച നോവല്‍. മികച്ച സാമ്പത്തികസ്ഥിതിയും ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും ഭാഷാപ്രാവീണ്യവും വിപുലമായ ബന്ധങ്ങളുമുണ്ടായിട്ടും അവയെല്ലാം ഉപേക്ഷിച്ച് നഗരത്തിന്റെ പിന്നാംപുറങ്ങളിലേക്ക് സ്വയംപുറപ്പെട്ട ഒരാളുടെ ജീവിതാഖ്യാനമാണ് സ്റ്റാച്യു പി.ഒ.

പഴയകാലത്തെ ലോഡ്ജ് ജീവിതവും അവിടെ ഉരുത്തിരിഞ്ഞ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും അടയാളപ്പെടുത്തുന്ന നോവലില്‍ അയ്യപ്പപ്പണിക്കര്‍, എം.എം. ബഷീര്‍, എം. ഗംഗാധരന്‍, കെ.എന്‍. ഷാജി, ജോണ്‍ ഏബ്രഹാം, കടമ്മനിട്ട രാമകൃഷ്ണന്‍, കെ.ജി. ശങ്കരപ്പിള്ള, ഡി. വിനയചന്ദ്രന്‍, എ. അയ്യപ്പന്‍, കുരീപ്പുഴ ശ്രീകുമാര്‍, ജി.ആര്‍. ഇന്ദുഗോപന്‍ തുടങ്ങിയ എഴുത്തുകാര്‍ കഥാപാത്രങ്ങളാകുന്നു.

കുട്ടികളുടെ കൃതികളിലൂടെ സുപരിചിതനായ എഴുത്തുകാരന്റെ വ്യത്യസ്തമായ നോവൽ

പ്രസാധകർ ഡിസി

വില 160 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English