സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍

thomasകേരള രാഷ്ട്രീയ – ഭരണ രംഗത്ത് വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചരിത്രരേഖയാണ് ഈ ആത്മകഥ. അഴിമതിക്കാര്‍ക്കും സ്ഥാപിത താത്പര്യക്കാര്‍ക്കും അനഭിമതനായിതീര്‍ന്ന ഡോ. ജേക്കബ്ബ് തോമസ് തന്റെ ജീവിതം പറയുമ്പോള്‍ തീവ്രമായ അനുഭവങ്ങളുടെ ഒരു ഭൂതകാലം വിടരുന്നു. പ്രകൃതിയിലെ ഓരോ പുല്‍ക്കൊടിക്കും നീതി കിട്ടണമെന്ന സമഗ്രമായ കാഴ്ചപ്പാട് ഇതിലെ ഓരോ വരിയിലും തെളിയുന്നു. മനുഷ്യ നന്മയെകുറിച്ചും ഭാവികേരളത്തെക്കുറിച്ചും ആത്മവിശ്വാസം പകരുന്ന വാക്കുകള്‍. ഈ കാലം കാത്തിരുന്ന പുസ്തകം.

 

 

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍
ജേക്കബ്ബ് തോമസ്
പബ്ലിഷര്‍ – കറന്റ് ബുക്സ് തൃശൂര്‍
വില -250/-
ISBN978-81-226-1395-7

ജേക്കബ്ബ് തോമസ്

കേട്ടയം ജില്ലയിലെ തീക്കോയിയില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനനം. തൃശൂര്‍ കാര്‍ഷിക സര്‍ വകലാശാലയില്‍ നിന്ന് അഗ്രികള്‍ച്ചറില്‍ ബിരുദം. ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിയൂട്ടില്‍ നിന്ന് അഗ്രോണമിയില്‍ ബിരുദാനന്തരബിരുദവും പി എച്ച് ഡിയും നേടി. അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിയുട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസര്‍ ഗൈഡായി ഹ്യൂമണ്‍ റിസോര്‍സ് ഡവലപ്മെന്റില്‍ രണ്ടാമത്തെ ഡോക്ടറേറ്റ്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ അവസരത്തില്‍ തന്നെ ഐ പി എസില്‍ എത്തി. എസ് എം എഫ് ഐ യില്‍ നിന്നും ‘ സ്ട്രാറ്റജിക് മാനേജുമെന്റില്‍ ‘ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം പൂര്‍ത്തിയാക്കി. എന്‍വിനോണ്‍ണ്മെന്റ് ആന്റ് സസ്റ്റെയിനബിള്‍ ഡവലപ്മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. യോഗയിലും മെഡിറ്റേഷനിലും സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കി .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English