കാഴ്ച്ചകൾ

പിന്നിലേക്ക് പിന്നിലേക്ക്
നിറം മങ്ങി മാഞ്ഞു
കുളിരേന്തിയ കാഴ്ച്ചകൾ പലതും
കൈവിട്ട കുസൃതിത്തരങ്ങൾക്കൊപ്പം
അവ പോയ് ഞാൻ ഇന്നോളം വളർന്നു.

ഇന്നിൻെറ മാറിടത്തിൽ
പറ്റിക്കിടന്നു കരയുന്നു
അസ്വസ്ഥമാം മുഖമുള്ള പൈതലുകൾ
വാക്കുകളുറയ്ക്കാതെ
അവർ നുറുങ്ങാശകൾ പറയുമ്പോൾ
നാവുറയ്ക്കാൻ കൊതിക്കുന്ന മാതാപിതാക്കൾക്ക്
ചികയാനൊരു പുത്തൻ പ്രതീക്ഷയുടെ നാമ്പുനൽകുന്നു.

ഇന്നിൻെറ ജീവിത തെരുവിൽ പാദം മുടന്തിയ നിരാലംബർ
പുതിയൊരു പാത തിരയുന്നു
തിരക്കൊഴിഞ്ഞ പുതുവഴി അവർക്കൊരു പ്രത്യാശ.

ഇന്നിൻെറ പോർക്കളത്തിൽ
സ്വപ്‌നങ്ങൾ സ്വഗൃഹമായിത്തീർത്ത്
പകൽ മോഹഭംഗത്തിൻെറ അപകർഷത്താൽ
ഇണയോടൊത്ത് ദിനവിചാരങ്ങളുറക്കാൻ
വീട്ടിലേക്കു മടങ്ങുന്നു തൊഴിലാളികൾ

ഇങ്ങനെ പോകുന്നു
എവിടെയും നോക്കുമ്പോൾ ഒന്നിനുപകരം
മറ്റൊന്നലങ്കരിക്കുന്ന  കാഴ്ച്ചകൾ
ഇന്നിൻെറ നേർക്കാഴ്ചകൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English