2019-ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിച്ചു

2019-ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിന് സാഹിത്യകൃതികള്‍ ക്ഷണിച്ചു. 2016 ജനുവരി 1 മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് അവാര്‍ഡിനു പരിഗണിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. 25,000 രൂപ വീതമാണ് അവാര്‍ഡുതുക. അതോടൊപ്പം പ്രശസ്തിപത്രവും ശില്പവും നല്‍കും.

കവിത, നോവല്‍, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മന:ശാസ്ത്രം, സംസ്‌കാരം, നാടോടി വിജ്ഞാനീയം തുടങ്ങിയവ) എന്നീ സാഹിത്യശാഖകളില്‍പ്പെടുന്ന കൃതികള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡുകള്‍ നല്‍കുന്നത്. സാഹിത്യ നിരൂപണ കൃതിക്ക് ശക്തി- തായാട്ട് അവാര്‍ഡും ഇതര സാഹിത്യ വിഭാഗം കൃതിക്ക് ( ആത്മകഥ, ജീവചരിത്രം, സ്മരണ, യാത്രാവിവരണം തുടങ്ങിയവ) ശക്തി എരുമേലി പരമേശ്വരന്‍പിള്ള അവാര്‍ഡും നല്‍കും.

അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള കൃതികളുടെ മൂന്നു കോപ്പികള്‍ വീതം കണ്‍വീനര്‍, അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി, ദേശാഭിമാനി, അരിസ്‌റ്റോ ജങ്ഷന്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ 2019 ഏപ്രില്‍ 10-നകം ലഭിക്കണം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English