സർഗയാനം ചിത്രകലാ പ്രദര്‍ശനം

 

downloadസര്‍ഗ്ഗയാനത്തിന്റെ രണ്ടാം ചിത്രകലാ പ്രദര്‍ശനം നാളെ മുതല്‍ 14 വരെ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിലെ ‘ഡി’ ഗ്യാലറിയില്‍ നടക്കും. നാളെ വൈകുന്നേരം അഞ്ചുമണിക്ക് പ്രശസ്ത എഴുത്തുകാരനും പണ്ഡിതനുമായ പ്രൊഫ. എം.കെ. സാനു പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങിന് സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ സ്വാഗതം ആശംസിക്കും. കേരള ലളിതകലാ അക്കാദമി അംഗംകെ.എ. സോമന്‍ കൃതജ്ഞത രേഖപ്പെടുത്തും.

മെയ് 12ന് രാവിലെ 11 മണിക്ക് ‘സമകാലീന കേരളീയ കലാപരിസരം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സദാനന്ദ് മേനോന്‍, ചന്ദ്രന്‍ ടി.വി., വിജയകുമാര്‍ മേനോന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.
ദേശീയ ചിത്രകലാ ക്യാമ്പില്‍ രചിക്കപ്പെട്ട ചിത്രങ്ങളും പങ്കെടുത്ത ചിത്രകാരന്മാരുടെ ഇതര സൃഷ്ടികളും ഉള്‍പ്പെടുത്തി ജോണി എം.എല്‍. ക്യൂറേറ്റ് ചെയ്യുന്ന ചിത്രപ്രദര്‍ശനവും സര്‍ഗ്ഗയാനം എന്ന പേരില്‍ വിവിധ ഗാലറികളില്‍ നടത്തിവരുന്നു. സര്‍ഗ്ഗയാനത്തിന്റെ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 29 മുതല്‍ ആപ്രില്‍ 5 വരെ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിലാണ് നടന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English