സാനിറ്റൈസര്‍

പാതിരാക്ക് ഭവനം ഭേദിച്ച് അകം പൂകിയ മോഷ്ടാവിനെ കണ്ട് മുത്തശ്ശി ഉണര്‍ന്നു.

“ലൈറ്റിടാ കൊച്ചനേ.”

മോഷ്ടാവ് ചുമരിലെ സ്വിച്ചമര്‍ത്തി.
മുത്തശ്ശി തലയണക്കടിയില്‍ നിന്നും മാസ്ക്ക് തപ്പിയെടുത്ത് മുഖത്ത് കെട്ടി.

“മാസ്ക്കില്ലേടാ . മേശപ്പുറത്ത് കവറിലിരിപ്പുണ്ട്. ഫോറിന്‍ ! മക്കളിറ്റലീന്ന് കൊണ്ടന്നത് . എടുത്ത് കെട്ടടാ.”

“ഇറ്റലീന്നാ ?”

“അതെ. അവര് മുകളിലെ മുറീല് അടച്ചിരിപ്പാണ്. അതിനൊര് പേരിണ്ടല്ലടാ.”
“നിരീക്ഷണത്തില്‍.”

“ഹ ! അതന്നെ.”

“അമ്മച്ചീ , സാനിറ്ററൈസറരിപ്പൊണ്ടോ ?”

“അതെന്ത് കുന്തമാടാ ?”

“ഒരു കുന്തോം വേണ്ടേ .അമ്മച്ചി കെടന്നോ.”

മോഷ്ടാവ് ഇരുട്ടത്ത് ഇറങ്ങിയോടി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English