കെ പി രാമനുണ്ണിക്ക് എസ് എസ് എഫ് പുരസ്‌കാരം

398px-kp_ramanunni_dsc_0096-a
നോവലിസ്റ്റും,കഥാകൃത്തും , സാമൂഹ്യപ്രവർത്തകനുമായ കെ പി രാമനുണ്ണി കോഴിക്കോട് എസ് എസ് എഫ്സംസ്ഥാന കമ്മറ്റിയുടെ ഈ വർഷത്തെ സാഹിത്യോത്സവ് പുരസ്‌കാരത്തിന് അർഹനായി.33333 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സാഹിത്യ രംഗത്ത് ഇതുവരെ നടത്തിയ ഇടപെടലുകളും സംഭാവനകളും കൂടാതെ മതസൗഹൃദത്തിന് നടത്തുന്ന പ്രവർത്തനങ്ങളും കണക്കിലെടുത്താണ് രാമനുണ്ണിയെ വിജയിയായി തിരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ കെ .സച്ചിദാനന്ദൻ അറിയിച്ചു.തോപ്പില്‍ മുഹമ്മദ് മീരാന്‍, എസ് ശറഫുദ്ദീന്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

സെപ്തംബറിൽ കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന സാഹിത്യോത്സവ് വേദിയിൽ പുരസ്‌കാരം സമ്മാനിക്കുമെന്നും സംഘാടകർ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English