റോയല്‍റ്റി വിഹിതം നൽകി എഴുത്തുകാർ

അപ്രതീക്ഷിതമായി വന്ന വെള്ളപ്പൊക്കം കേരളത്തിന് ഉണ്ടാക്കിയ കടം ചെറുതല്ല. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ വളരെ സജീവമായാണ് കേരളത്തിന്റെ പുനർ നിർമാണത്തിനായി പരിശ്രമിക്കുന്നത്.  എഴുത്തുകാരും ഇതിന്റെ ഭാഗമായി ധന സഹായം നൽകുന്നുണ്ട്.  മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ എം. മുകുന്ദന്‍, എസ്. ഹരീഷ്, കെ.ആര്‍ മീര, ബി രാജീവന്‍, വീരാന്‍കുട്ടി, എം.ബി മനോജ്, വിനോയ് തോമസ്, രാജീവ് ശിവശങ്കരന്‍, വിനു എബ്രഹാം, കെ അരവിന്ദാക്ഷന്‍, വി. മുസഫര്‍ അഹമ്മദ്, പി.കെ ജയലക്ഷ്മി തുടങ്ങി നിരവധി പേര്‍ അവരുടെ കൃതികളുടെ റോയല്‍റ്റി വിഹിതത്തില്‍ നിന്നും ഒരു നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ഇതിനോടകം തീരുമാനമായിട്ടുണ്ട്. ഇനിയും നിരവധി എഴുത്തുകാര്‍ ഈ സംരംഭത്തില്‍ കൂട്ടായി പ്രവര്‍ത്തിക്കാനും യോജിച്ച് വിഭവസമാഹരണം നടത്താനും താത്പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English