രവീന്ദ്രനാഥ ടാഗോറിന്റെ കൈയൊപ്പു പതിച്ച പുസ്തകം അമേരിക്കയിൽ ലേലത്തിൽ വിറ്റു

tagore2
രവീന്ദ്രനാഥ ടാഗോര്‍ കൈയൊപ്പു പതിച്ച പുസ്തകം അമേരിക്കയില്‍ ലേലത്തിൽ പോയത് 700 യുഎസ് ഡോളറിന് ( ഏകദേശം 45,000 രൂപ ). ടാഗോര്‍ രചിച്ച ബംഗാളി നാടകം രാജയുടെ ഇംഗ്ലീഷ് പരിഭാഷയായ ദി കിംഗ് ഓഫ് ദി ഡാര്‍ക്ക് ചേംബര്‍ എന്ന പുസ്തകമാണ് ലേകം ചെയ്തത്. 1916ല്‍ ദി മാക്മില്ലന്‍ കമ്പനിയാണ് പുസ്തകം പുറത്തിറക്കിയത്. പുസ്തകത്തിന്റെ ബോല്‍പുര്‍ എഡിഷന്റെ ആമുഖ പേജിലാണ് ടാഗോര്‍ തന്റെ ഫൗണ്ടന്‍ പേനകൊണ്ട് ഒപ്പിട്ടത്. ദയാലുവും സമര്‍ഥനുമായ ഒരു രാജാവിന്റെ നിഗൂഢമായ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് നാടകം.അമേരിക്കന്‍ ബുക്ക് ഡീലറാണ് പുസ്തകം ലേലത്തില്‍ വാങ്ങിയത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English