വഴിതെറ്റിയ മഴ

മഴയെങ്ങോ വഴിതെറ്റിപ്പോയിപോലും

മരമായമരമൊക്കെ വെട്ടി നമ്മള്‍

പനിപിടിച്ചുള്ളൊരു ഭൂമിയ്ക്കൊപ്പം

പണിയാണു ജീവിതം തള്ളിനീക്കാന്‍

അടിമുടിചൂടുസഹിച്ചിടാതെ

പിടയുകയാകുന്നു ജീവജാലം

മഞ്ഞുരുകുന്ന ധ്രുവപ്രദേശം

വെള്ളാമുയര്‍ന്നു സമുദ്രമെങ്ങും

പേടിപ്പെടുത്തും കൊടുങ്കാറ്റ്

ഭൂമിക്കുമേലെ നടക്കുന്നുണ്ട്.

കൃത്യമായെത്തുന്ന കാലവര്‍ഷം

എപ്പോള്‍ വരുമെന്നറിഞ്ഞുകൂടാ….

മരമെങ്ങും നട്ടുവളര്‍ത്തിയാലേ

പനിമാറി ഭൂമിയ്ക്കു സൗഖ്യമാവൂ

മഴതിരിച്ചെത്തും തിമിര്‍ത്തുപെയ്യും

മരമതിലാനന്ദ നൃത്തമാടും.

Generated from archived content: nurse4_jan15_15.html Author: suresh_mookanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English