ട്രാഫിക്‌ പോലീസ്‌

തൊപ്പിക്കാരൻ പോലീസ്‌

സ്‌റ്റോപ്പുകാട്ടി നിന്നു.

വാഹനങ്ങൾ നീളെ

നിരനിരന്നു നിന്നു.

ലോറിയോടി വന്ന്‌

ചീറിച്ചീറി നിന്നു.

കാറുപാഞ്ഞു വന്ന്‌

ഹോണടിച്ചു നിന്നു.

ബസ്സു മൂളി വന്ന്‌

കിതകിതച്ച്‌ നിന്നു.

സൈക്കിളോടി വന്ന്‌

മണിയടിച്ചു നിന്നു.

തൊപ്പിക്കാരൻ പോലീസ്‌

സ്‌റ്റോപ്പുമാറ്റിയപ്പോൾ

വാഹനങ്ങൾ നീളെ

കുതികുതിച്ചു പാഞ്ഞു.

Generated from archived content: kuttinadan1_sept23_06.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English