കോക്കസ്റേസും ഒരു നീണ്ടകഥയും

കരയില്‍ ഒത്തുചേര്‍ന്ന ആ സംഘം കാഴ്ചയില്‍ വിചിത്രമായിരുന്നു. നനഞ്ഞതൂവലോടുകൂടിയ പക്ഷികള്‍, നനഞ്ഞുപറ്റിയ രോമങ്ങളോടെ മൃഗങ്ങള്‍. എല്ലാവരും നനഞ്ഞുകുളിച്ച്, അസ്വസ്ഥരാണ്.

എങ്ങനെ വേഗം ശരീരമുണക്കാമെന്നതഅയിരുന്നു അവരെ അലട്ടിയ ആദ്യത്തെ പ്രശ്നം.

ഇതേക്കുറിച്ച് അവര്‍ പരസ്പരം ചര്‍ച്ച ചെയ്തു തുടങ്ങി. ഏതാനും നിമിഷങ്ങള്‍ക്കകം, മുന്‍പേ പരിചയമുണ്ടായിരുന്നവരെപ്പോലെ ആലിസും അവരോടൊപ്പം കൂടി. ലോറിയുമായി അവള്‍ ദീര്‍ഘമായ ഒരു വാദപ്രതിവാദത്തിലേര്‍പ്പെട്ടു. ഒടുവില്‍ ദേഷ്യത്തോടെ “എനിക്കു നിന്നെക്കാള്‍ പ്രായമുണ്ട്. അതുകൊണ്ട് കൂടുതലറിയാം” എന്നു പറഞ്ഞു ലോറി. ആലിസും വിട്ടുകൊടുത്തില്ല. ലോറിക്ക് എത്ര വയസ്സുണ്ടെന്നായി അവള്‍. പ്രായം വെളിപ്പെടുത്താന്‍ ലോറി കൂട്ടാക്കാതിരുന്നതനിനാല്‍ തര്‍ക്കം അവിടെ അവസാനിച്ചു.

കൂട്ടത്തില്‍ കൂടുതല്‍ അധികാരമുള്ളയാളായി തോന്നിച്ച എലി ഒടുവില്‍ വിളിച്ചു പറഞ്ഞു, “എല്ലാവരും ഇരിക്കൂ! എന്നിട്ട് ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കൂ! എല്ലാവരുടെയും ദേഹം ഞാന്‍ ഉണക്കിത്തരാം.” വേഗം തന്നെ എലിയെ നടുവിലുരുത്തി, വലിയ ഒരു മോതിരംപോലെ അവരെല്ലാം ചുറ്റുമിരുന്നു. ആലീസ് എലിയെത്തന്നെ ഉറ്റുനോക്കി. വേഗം ഉണങ്ങിക്കിട്ടിയില്ലെങ്കില്‍ ജലദോശം പിടിക്കുമെന്ന്, അവള്‍ക്കറിയാം.

“അപ്പോള്‍ തുടങ്ങാം…” ഗൗരവത്തില്‍ എലി പറഞ്ഞു. “എല്ലാവരും തയ്യാറായോ? എനിക്കറിയാവുന്ന ഏറ്റവും വരണ്ട സംഗതി ഞാന്‍ പറയാം. ദയവായി എല്ലാവരും നിശ്ശബ്ദരയിരിക്കുക. പോപ്പിനാല്‍ നിയോഗിതനായ വില്യം ചക്രവര്‍ത്തി, നേതാവിനെ ആഗ്രഹിക്കുന്നവരും പണ്ടുകാലം തൊട്ടേ രാജ്യാപഹരണത്തിലും ആക്രമണത്തിലും പരിചയസമ്പന്നരുമായ ഇഗ്ലീഷുകാരാല്‍ കീഴടക്കപ്പെട്ടു. മോര്‍സിയയിലേയും നോര്‍ത്തമ്പ്രിയയിലെയും പ്രഭുക്കന്മാരായ എഡ് വിനും മോര്‍ക്കാറും-“

“അയ്യോ!” ലോറി വിറയലോടെ നിലവിളിച്ചു.

“ക്ഷമിക്കണം!” പുരികം ചുളിച്ച്, എന്നാല്‍ വളരെ മര്യാദയോടെ എലി ചോദിച്ചു: “നിങ്ങള്‍ വല്ലതും പറഞ്ഞോ?”

“ഞാനല്ല,” ലോറി തിടുക്കത്തില്‍ നിഷേധിച്ചു.

“ഞാന്‍ വിചാരിച്ചു, നിങ്ങളാണെന്ന്,” എലി പറഞ്ഞു. “ഞാന്‍ തുടരട്ടെ, “എഡ്വിനും മോര്‍ക്കാറും, (മേര്‍സിയയിലേയും നോര്‍ത്തമ്പ്രിയയിലേയും പ്രഭുക്കന്മാര്‍) അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. കാന്‍ റര്‍ബറിയിലെ ദേശസ്നേഹിയായ ആര്‍ച്ച് ബിഷപ്പ് സ്റ്റിഗന്‍ഡ് പോലും അത് സ്വീകാര്യമാണെന്നു കണ്ട്-“

“എന്തു കണ്ടു?” താറാവ് ചോദിച്ചു.

“അത് കണ്ടു,” എലി നിസ്സാരഭാവത്തില്‍ പറഞ്ഞു: “അത്’ എന്താണെന്ന് തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം.”

“അത്’ എന്നാല്‍ എന്താണര്‍ത്ഥമെന്ന് തീര്‍ച്ചയായും എനിക്കറിയാം.” താറാവ് പറഞ്ഞു: “അത്’ സാധരണഗതിയില്‍ ഒരു തവളയോ പുഴുവോ ആയിരിക്കും. ചോദ്യം ഇതാണ്, എന്താണ് ആര്‍ച്ച് ബിഷപ്പ് കണ്ടെത്തിയത്?”

ചോദ്യം ശ്രദ്ധിക്കാതെ എലി തിടുക്കത്തില്‍ തുടര്‍ന്നു,- “എഡ്ഗാര്‍ അതെലിങ്ങിനോടൊപ്പം വില്യമിനെ കണ്ട്, അദ്ദേഹത്തിന് കിരീടം വാഗ്ദാനം ചെയ്യുന്നതാണ് നല്ലതെന്നു കരുതി. വില്മിന്റെ സ്വഭാവം ആദ്യമൊക്കെ സൗമ്യമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ – നോര്‍മ്മങ്കാരുടെ ആധികാരം – ഇപ്പോള്‍ എങ്ങനെയുണ്ട് കുഞ്ഞേ?” സംഭാഷണത്തിനിടെ ആലീസിന്റെ നേര്‍ക്കു തിരിഞ്ഞ് എലി ചോദിച്ചു.

“നനഞ്ഞുതന്നെയിരിക്കുന്നു, “വിഷണ്ണഭാവത്തില്‍ ആലീസ് മറുപടി പറഞ്ഞു. “ഇതുകൊണ്ട് ഉണങ്ങുമെന്നു തോന്നുന്നില്ല.”

“അങ്ങനെയെങ്കില്‍,” ഡോഡോ എഴുന്നേറ്റ്നിന്ന് പ്രഖ്യാപിച്ചു. “യോഗം പിരിച്ചുവിട്ടിരിക്കുന്നു. വെള്മ്മ് ഉണക്കാന്‍ കഴിയുന്ന, കൂടുതല്‍ ഫലപ്രദമായ ഉപായങ്ങള്‍ സ്വീകരിക്കാനായി യോഗം പിരിച്ചുവിട്ടിരിക്കുന്നു.”

“ഇഗ്ലീഷില്‍ പറയൂ,” ഈഗ് ലെറ്റ് പറഞ്ഞു. “ഈ നീണ്ട വാചകങ്ങളില്‍ പകുതിയുടെപോലും അര്‍ത്ഥമെനിക്കറിയില്ല. നിങ്ങള്‍ക്കും മനസ്സിലാവുന്നില്ലെന്നാണ് എന്റെ വിശ്വാസം.” ഊറി വന്ന പുഞ്ചിരി മറയ്ക്കാനായി അത് തലതാഴ്ത്തി. പക്ഷികളില്‍ പലരും ചിരിയമര്‍ത്തി.

“ഞാന്‍ പറയാന്‍ വന്നത് എന്താണെന്നു വച്ചാല്‍.” ഈര്‍ഷ്യയോടെ ഡോഡോ തുടര്‍ന്നു:” ദേഹമുണക്കാന്‍ ഇപ്പോള്‍ ഏറ്റവും നല്ലത് ഒരു കോക്കസ്-റേസാണ്.”

“എന്താണീ കോക്കസ് റേസ്?” ആലീസ് ചോദിച്ചു. അറിയണമെന്നു വച്ചിട്ടൊന്നുമല്ല, വെറുതെ ചോദിച്ചെന്നുമാത്രം. മറ്റാരെങ്കിലും വിശദീകരിക്കുമെന്നു കരുതി ഡോഡോ അല്പസമയം മിണ്ടാതെ നിന്നു. പക്ഷെ, ആരും ഒന്നും പറഞ്ഞില്ല.

ഡോഡോ: “എന്താണ് കോക്കസ് റേസെന്നു വിശദീകരിക്കുന്നതിന് ഏറ്റവും ല്ല മാര്‍ഗ്ഗം അതു ചെയ്യുകതന്നെയാണ്.” (ഏതെങ്കിലും ഒരു തണുപ്പുകാലത്ത് ചെയ്തുനോക്കണമെന്നുണ്ടെങ്കില്‍ ഡോഡോ അതെങ്ങനെ ചെയ്തെന്നു പറഞ്ഞുതരാം.)

ആദ്യമായി ഡോഡോ ഏറെക്കുറെ വൃത്താകൃതിയില്‍ ഒരു ഓട്ടക്കളം വരച്ചു. (“കൃത്യമായ ആകൃതി വേണമൊന്നുമില്ല, “ഡോഡോ പറഞ്ഞു.) പിന്നീട് സംഘം മുഴുവന്‍ അതില്‍ അണിനിരന്നു. ‘വണ്‍, ടു, ത്രീ’ എന്നൊന്നും പറഞ്ഞില്ല. ഓരോരുത്തരും ഇഷ്ടമുള്ളപ്പോള്‍ ഓട്ടം ആരംഭിച്ചു. നിര്‍ത്തണമെന്നു തോന്നിയപ്പോള്‍ നിര്‍ത്തുകയും ചെയ്തു. അതുകൊണ്ട് മത്സരം എപ്പോഴാണ് പൂര്‍ത്തിയായതെന്നു പറയുക എളുപ്പമല്ല. അരമണിക്കൂറോ മറ്റോ ഓടിയശേഷം, എല്ലാവരുടെയും ദേഹമുണങ്ങിക്കഴിഞ്ഞപ്പോള്‍ ഡോഡോ പൊടുന്നനെ പ്രഖ്യാപിച്ചു. “മത്സരം അവസാനിച്ചിരിക്കുന്നു!” ഉടനെ എല്ലാവരും തിക്കിത്തിരക്കി, കിതച്ചു കൊണ്ട് ഡോഡോയ്ക്ക് ചുറ്റുംകൂടി ചോദിച്ചു. “ആരാണ് ജയിച്ചത്?”

ഡോഡോയ്ക്ക് ഏറെ നേരം ചിന്തിക്കേണ്ടിവന്നു ഈ ചോദ്യത്തിനു മറുപടി പറയാന്‍. (ഷേക്സ്പിയറുടെ ചിത്രങ്ങളില്‍ നിങ്ങള്‍ കണ്ടിട്ടുള്ളതുപോലെ) രു വിരല്‍ നെറ്റിയിലമര്‍ത്തി ഡോഡോ കുറെ നേരം നിന്നും. മറ്റുള്ളവര്‍ നിശ്ശബ്ദമായി കാത്തുനിന്നു. ഒടുവില്‍ ഡോഡോ പറഞ്ഞു. “എല്ലാവരും വിജയിച്ചു. എല്ലവര്‍ക്കും സമ്മനവും കിട്ടണം.”

“പക്ഷെ, ആരാണ് സമ്മാനം തരിക?” ഒരുകൂട്ടം ശബ്ദങ്ങള്‍ ഒന്നിച്ചുയര്‍ന്നു.

“ഇവള്‍തന്നെ, അല്ലാതാര്?” ആലീസിനെ ചൂണ്ടിക്കാണിച്ച് ഡോഡോ പറഞ്ഞു. പറഞ്ഞുതീരേണ്ട താമസം, സംഘം മുഴുവന്‍ “സമ്മാനങ്ങള്‍! സമ്മാനങ്ങള്‍!” എന്നോര്ത്തുവിളിച്ച് ആലീസിനു ചുറ്റും കൂടി.

എന്തു ചെയ്യണമെന്ന് ഒരു രൂപവുമില്ലായിരുന്നു ആലീസിന്. നിരാശയോടെ അവള്‍ കീശയില്‍ കയ്യിട്ടുനോക്കിയപ്പോള്‍ അതാ ഒരു പൊതി മിഠായി. ഭാഗ്യത്തിന്, ഉപ്പുവെള്ളം അതിനുള്ളില്‍ കടന്നിരുന്നില്ല. മിഠായി എല്ലവര്‍ക്കുമായി വീതിച്ചു. ഓരോരുത്തര്‍ക്കും ഓരോന്ന് കൊടുക്കാന്‍ മാത്രം ഉണ്ടായിരുന്നു.

തുടരും…

Generated from archived content: athbhutha4.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English