2017 പുലിസ്റ്റർ പ്രൈസ് അണ്ടർഗ്രൗണ്ട് റെയിൽ റോഡ്

whitehead-cover

അണ്ടർഗ്രൗണ്ട് റെയിൽ റോഡ് അടിമകളുടെ കഥയാണ്. പണിസ്ഥലത്തുനിന്നും രക്ഷപെടുന്നതിനെപ്പറ്റി മാത്രമാണ് അവിടുത്തെ തൊഴിലാളികളുടെ ചിന്ത.അവർ ദിവാസ്വാപ്നങ്ങൾ കാണുന്നു രക്ഷപെടുന്നതിനെപ്പറ്റി. വീണുകിട്ടുന്ന ഒഴിവുസമയങ്ങളിലും എല്ലാ അടിമകളും രക്ഷപെടുന്നതിനെപ്പറ്റി , ഓടിപ്പോവുന്നതിനെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നത്

നിരവധി മിഴിവുള്ള കഥാപാത്രങ്ങൾ ഈ നോവലിലുണ്ട് . വെസ്റ്റ് ആഫ്രിക്കൻ ഗ്രാമത്തിൽ നിന്നും വന്ന അജാരി അവളുടെ മകളായ മബേൽ എന്നിവരെ നമ്മൾ പരിചയപ്പെടുന്നു കോരയെയും കാമുകനായ സീസറിനെയും നമ്മൾ പരിചയപ്പെടുന്നു അവരുടെ രക്ഷപെടാനുള്ള ശ്രമങ്ങളെ നോവൽ പിന്തുടരുന്നു

ടോണി മോറിസൺ ,ലോറൻസ് ഹിൽ എന്നീ എഴുത്തുകാരുടെ ശൈലികളോട് സാമ്യമുള്ളതാണ് നോവലിസ്റ്റായ കോൾസെൻ വൈറ്റ്ഹെഡിന്റെ കഥാകഥന രീതി

സയൻസ് ഫിക്ഷനും , ഫാന്റസിയും എല്ലാം ചേർത്തു പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കയുടെ കഥ പറയുകയാണ് വൈറ്റ് ഹെഡ്

സത്യത്തിൽ കോരയുടെ യാത്രയുടെ കഥയാണ് നോവൽ പിന്തുടരുന്നത് .ചരിത്രത്തെ പുനർവതരിപ്പിക്കുമ്പോളും നോവൽ എന്ന സാഹിത്യ രൂപത്തെ മുന്നോട്ടു നയിക്കുന്ന രചന രീതിയാണ് ഇവിടെ എഴുത്തുകാരൻ പിന്തുടരുന്നത്

2017 ലെ പുലിസ്റ്റർ പ്രൈസ്  ലഭിച്ചത് ഈ നോവലിനാണ് .അമേരിക്കൻ എഴുത്തുകാരനായ കോൾസൺ വൈറ്റ് ഹെഡ് ഇതുവരെ ആറു നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English