പുറമ്പോക്കിലെ കവിത

laying_waste_to
ഐ.എം.എയുടെ പുതിയ മാലിന്യ സംസ്കരണ യൂണിറ്റ് പാലോട് ഓടുചുട്ടപടുക്ക ജൈവവൈവിദ്ധ്യ മേഖലയിൽ നിർമിക്കുന്നതിനെതിരെ കവിത ചൊല്ലിയും ചിത്രം വരച്ചും, സംസാരിച്ചും എഴുത്തുകാരുടെ പ്രതിഷേകൂട്ടാഴ്‌യ്മ ശ്രദ്ധേയമായി. ജനകീയസമരം 35 ദിവസം പിന്നിട്ട  പാലോട് ജംഗ്ഷനിൽ നടന്ന എഴുത്തുകാരുടെ ഒത്തുചേരലിൽ കവികളും,എഴുത്തുകാരും,സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. കുരീപ്പുഴ ശ്രീകുമാർ, ഒ.വി. ഉഷ, പന്തളം ബാലൻ, ചായം ധർമ്മരാജൻ, വി.എസ്. ബിന്ദു, ഗിരീഷ് പുലിയൂർ, അസിം താന്നിമൂട്, ബി.എസ്. രാജീവ്, ശാന്തിവിള ദിനേശ് തുടങ്ങി നിരവധി പേര് സംസാരിച്ചു . പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യവും,ആവാസവ്യവസ്ഥയും കണക്കിലെടുത്ത് ഇവിടെ ആശുപത്രി മാലിന്യ പ്ലാന്റ് നിർമ്മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കൂട്ടായ്മയിൽ പങ്കെടുത്തവർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English