കവിക്ക് മർദനം; എസ്.ഐ.ക്കെതിരേ പരാതി

 

കവിയും വിദ്യാഭ്യാസവകുപ്പിലെ ജിവനക്കാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ എം. സങ്ങിനെ അകാരണമായി പൊലീസ് മർദ്ദിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് കവികളുടെയും സാഹിത്യ, സാംസ്ക്കാരിക പ്രവർത്തകരുടെയും പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമാകുന്നു. കവിയോട് എസ്.ഐ. പരസ്യമായി മാപ്പു പറയണമെന്നാണ് പൊതു ആവശ്യം. ഇത്തരത്തിലുള്ള പ്രവണത സർക്കാരിനെ കരി വാരിത്തേക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് സാംസ്ക്കാരികപ്രവർത്തകരുടെ അഭിപ്രായം.

ശാസ്താംകോട്ടയിലെ സ്വന്തം വസതിയിൽ കിടന്നുറങ്ങുകയായിരുന്ന സങ്ങിനെ ശാസ്താംകോട്ട പൊലീസ് സബ്ബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ഉപദ്രവിച്ചത്. രാത്രി പതിനൊന്നരയോടെ സങ്ങിൻ്റെ വീട്ടിലെത്തിയ പൊലീസ് സംഘം വൃദ്ധയായ മാതാവിനോട് തട്ടിക്കയറുകയും വാതിൽ തള്ളിത്തുറന്ന് അകത്തുകയറി ഉറങ്ങിക്കിടന്നിരുന്ന സങ്ങിനെയും ബന്ധുവിനെയും ചൂരൽ വടി കൊണ്ട് അടിച്ചുണർത്തുകയുമായിരുന്നെന്ന് സങ് നൽകിയ പരാതിയിൽ പറയുന്നു. സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിന് ബലമായി പിടിച്ചുവലിക്കുന്നതിനിടയിൽ എസ്.ഐ.യുടെ നഖം കൊണ്ട് സങ്ങിനു മുറിവേറ്റു.എന്നാൽ സ്റ്റേഷനുലേക്ക് കൊണ്ടുപോകാതെ പൊലീസ് ജീപ്പുമായി മടങ്ങിപ്പോവുകയാണുണ്ടായത്.
മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, റൂറൽ എസ്.പി. തുടങ്ങിയവർക്ക് സങ് പരാതി നൽകിയിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English