പൂനാച്ചി ഒരു കറുത്ത ആടിന്റെ കഥ

bft2
അര്‍ദ്ധനാരീശ്വരന്‍ എന്ന നോവലിലൂടെ  ഫാസിസ്റ്റ് ശക്തികളുടെ ഭീഷണികള്‍ക്കിരയായി എഴുതുജീവിതത്തില്‍ നിന്ന് വിരമിക്കുന്നതായി സ്വയം പ്രഖ്യാപിച്ച തമിഴ് സാഹിത്യകാരനാണ് പെരുമാള്‍ മുരുഗന്‍ ‘പൂനാച്ചി ഒരു കറുത്ത ആടിന്റെ കഥ ‘ എന്ന നോവലിലൂടെ  സാഹിത്യലോകത്തേക്ക് തിരിച്ചുവറുമ്പോൾ നോവലിനെക്കുറിച്ച് ഏറെ പ്രതീക്ഷയിലാണ് ആസ്വാദക ലോകം. “പൂനാച്ചി അഥവാ ഒരു കറുത്ത ആടിന്റെ കഥ” എന്നാണ്‌ അദ്ദേഹത്തിന്റെ പുതിയ നോവലിന്റെ മുഴുവന്‍ പേര്‌.  സമൂഹത്തെയും വ്യവസ്‌ഥിതിയെയും വിപരീത കോണിലൂടെ നോക്കിക്കണ്ട്‌ വിമര്‍ശനവിധേയമാക്കുകയാണു നോവലില്‍ പെരുമാള്‍ മുരുകന്‍. സാമൂഹികനിര്‍മിതിയായ അധികാരവും അതുമായി ബന്ധപ്പെട്ട്‌ രൂപപ്പെടുന്ന ചൂഷണവ്യവസ്‌ഥകളും അധികാര ഗര്‍വ്‌ നിറഞ്ഞ ബ്യൂറോക്രസിയും അതു സൃഷ്‌ടിക്കുന്ന പ്രമത്തതയും ഇരയാക്കപ്പെടുന്നവന്റെ നിസഹായതയും വിധേയത്വത്തിനു നിര്‍ബന്ധിതമാക്കുന്ന സാഹചര്യങ്ങളുമെല്ലാംപൂനാച്ചിയില്‍ പ്രമേയമാകുന്നു. ആലിഗറിയുടെ സഹായമാണ് ഇത്തവണ മുരുകൻ തന്റെ കഥക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.പ്രതീകാത്മകമായി ഭാരതത്തിലെ അധികാര വ്യവസ്ഥയെ പരിഹസിക്കുകയാണ് ലക്‌ഷ്യം. ചിപ്പ് ഘടിപ്പിക്കുന്ന ആട് എന്നത് ആധാർ എടുക്കുന്ന ഭാരതീയൻ എന്ന് മാറ്റി വായിക്കാൻ പ്രയാസമുണ്ടാകില്ല. കാലാകാലങ്ങളായി ഏകാധിപത്യ ഭരണകൂടങ്ങളുടെ അതിക്രമം ചെറുക്കൻ ലോകത്തെങ്ങുമുള്ള എഴുത്തുകാർ സ്വീകരിക്കുന്ന ഒരു രീതിയാണ് തന്റെ പുതിയ നോവലിന് പെരുമാൾ മുരുഗൻ കണ്ടെത്തിയിട്ടുള്ളത്. പൗരന്റെ സ്വാകര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും ദിനം പ്രതി നുഴഞ്ഞു കയറുന്ന  ഭരണകൂടത്തിനെതിരെയുള്ള പ്രതികരണമാണ് ഈ നോവൽ എന്ന് നിസ്സംശയം പറയാനാകും.  ആടിന്റെ ചെവിയില്‍ ചിപ്പ്‌ ഘടിപ്പിക്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന വൃദ്ധയോട്‌ സമീപത്തുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ചിപ്പിനെക്കുറിച്ച്‌ ചോദിക്കുന്ന നിര്‍ദോഷമായ സംശയങ്ങള്‍ക്ക്‌ വൃദ്ധ നല്‍കുന്ന മറുപടിയോടെയാണ്‌ നോവല്‍ അവസാനിക്കുന്നത്‌.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English