പെണ്ണുടൽ

pennudal

കവിതയ്ക്ക് എരിവ് കൂട്ടാൻ
കഥയ്ക്ക് മേമ്പൊടി ചേർക്കാൻ
നാടകത്തിന് നാടകീയതയ്ക്ക്
സിനിമയ്ക്ക് കാണികളെ കൂട്ടാൻ
പെണ്ണുടലിന്റെ ചിത്രം വേണം.

ആഴ്ച്ചപ്പതിപ്പിൽ
അർദ്ധനഗ്നമായതും
ദിനപ്പത്രത്തിൽ
അൽപ്പ വസ്ത്രധാരിയായതും
മാസികകളിൽ ഇഷ്ടം പോലെയും
കൊഞ്ചിക്കുഴഞ്ഞ ഉടൽ ചിത്രങ്ങൾ.

ചാനലിന്റെ ജനപ്രീതിയും
വാർത്തയുടെ വൈകാരികതയും
സ്ക്രീനിൽ മിന്നി മറയുന്ന
ഉടൽ ചിത്രത്തിലുടക്കിയാവണം.

വാണിഭങ്ങളിൽ പെട്ട്
വഴിയാധാരമാവുമ്പോൾ
മുഖം മൂടിയണിഞ്ഞ
ചിത്രമാണവർ തേടുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English