പർവതങ്ങളും മാറ്റൊലി കൊള്ളുന്നു

parvatha

 

“ഞാൻ മനസിൽ കാണാറുണ്ട്. നമ്മൾ രണ്ടു പേരും രണ്ടിലകളാണ്. കാറ്റ് നമ്മളെ പറത്തിയകറ്റി.. വളരെ വളരെ നാഴികകളോളം അകലെ. നമ്മൾ പൊഴിഞ്ഞു വീണ അതേ മരത്തിന്റെ കെട്ടുപിണഞ്ഞു കിടക്കുന്ന പേരുകൾ നമ്മളെ രണ്ടു പേരെയും അദൃശ്യമായി ചേർത്തുബന്ധിച്ചിരിക്കന്നു”.

‘പരി’യെന്ന കുഞ്ഞിപ്പെങ്ങളുടെയും അബ്ദുള്ള എന്ന ആങ്ങളയുടെയും സ്നേഹ സുന്ദരമായ ചെറുപ്പവും പിന്നീട് പരിയെ മറ്റൊരാൾ തട്ടിയെടുത്തതും ജീവിതത്തിന്റെ സായംകാലത്ത് അവർ സംഗമിക്കുന്നതിന്റെയും അപൂർവ്വ വികാരങ്ങൾ പങ്ക് വെക്കുന്ന കൃതി.

അഫ്ഗാനിസ്ഥാന്റെ സമകാലിക ചിത്രങ്ങൾ മിന്നി മറയുന്ന ഈ കൃതിയിൽ കുടിയേറ്റവും കടന്നു വരുന്നു. സുന്ദരമായ ആഖ്യാനശൈലി ഒറ്റയിരുപ്പിന് വായിച്ച് തീർക്കാൻ പ്രചോദനം നൽകുന്നുണ്ട്. ഗ്രീസും പാരിസുമെല്ലാം ഇടക്ക് കയറി വരുന്നു. രാഷ്ട്രീയവും ചരിത്രവും 2006 ലോകകപ്പ് ഫുട്ബോൾ പോലും ഇതിൽ ഇടം പിടിക്കുന്നു.

നോവൽ: ഖാലിദ് ഹൊസൈയ്നി
ഡിസി ബുക്സ്.
വിവ: രമാ മേനോൻ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English