ഒറ്റപ്പെടുത്തേണ്ട ബിജെപിയെ കെട്ടിപിടിക്കുന്നവര്‍

ജേക്കബ്തോമസ്, 23 വര്‍ഷമായി ആര്‍ എസ് എസുമായി സഹകരിച്ചിരുന്നുവെന്ന് പറയുമ്പോള്‍ , താന്‍ നീന്തിയിരുന്നത് ഏത് സ്രാവുകള്‍ക്കൊപ്പമായിരുന്നുവെന്നും അബ്ദുള്‍ നാസര്‍ മഅദനിയെ അറസ്റ്റ്ചെയ്യാന്‍ വിസമ്മതിച്ചത് തന്നോടുള്ള ശത്രുതക്ക് കാരണമായിരുന്നുവെന്ന് പറഞ്ഞത് ശുദ്ധ കളവായിരുന്നുവെന്നും അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാകും. മാത്രമല്ല ,23 വര്‍ഷക്കാലം ആര്‍ എസ് എസി നോടൊപ്പം നീന്തിയിരുന്ന തന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട അഴിമതിവിരുദ്ധ പ്രസ്ഥാനത്തിലെ അംഗങ്ങളെയും ജേക്കബ് തോമസ് ചതിക്കുകയായിരുന്നോ അതോ ആ അംഗങ്ങളും 23 വര്‍ഷമായി ആര്‍ എസ് എസിന്റെ കൂടെ നീന്തുന്നവരായിരുന്നോയെന്ന് യഥാര്‍ത്ഥ അഴിമതിവിരുദ്ധ
മനസ്സുള്ളവര്‍ ആ പ്രസ്ഥാനത്തിലുണ്ടെങ്കില്‍ അവര്‍ക്ക് ആത്മപരിശോധന നടത്താനുള്ള
സമയം കൂടിയാണിത്.

ചില സമുദായക്കാര്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ബിജെപിയിലേക്ക്
വരുന്നത് എന്ന് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞത് , സര്‍വീസിനും സസ്‌പെന്‍ഷനും ഇടയില്‍ പെട്ട് കഴിയുന്ന ജേക്കബ് തോമസിന്റെ കാര്യത്തിലും, കൊലപാതക , അഴിമതി കേസ്സുകളില്‍ പെട്ട് നട്ടംതിരിയുന്നവരുടെ കാര്യത്തിലും ശരിയായിരിക്കാമെങ്കിലും , അന്തര്‍ദേശീയ തലത്തില്‍ , ക്രൈസ്തവ , ബിജെപി അന്തര്‍ധാര സജീവമാകുന്നുണ്ടോ എന്നത് , മതേതര പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് ജീവനും ജീവിതവും നഷ്ടപ്പെടുത്തുന്നവരുടെ നിരീക്ഷണങ്ങള്‍ക്ക്
വിഷയീഭവിക്കപ്പെടട്ടെ !

ഇതര സമുദായക്കാര്‍ ബി ജെ പിയിലേക്ക് തള്ളി കയറുന്നത് മൂലവും അംഗീകരിക്കപ്പെട്ട രാജ്യ സ്നേഹികളെക്കാള്‍ വലിയ ദേശീയ മുസ്ലിങ്ങളും , 23 വര്‍ഷം ബിജെപിയിലെ സ്രാവുകളോടൊപ്പം നീന്തിയിരുന്ന അഴിമതിവിരുദ്ധ വീരന്മാരുമൊക്കെ ബിജെപിയില്‍ നിര്‍ണ്ണായക ശക്തിയാകുമ്പോള്‍ , തെരഞ്ഞെടുപ്പ് സമയത്ത് , സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുന്നതില്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് തറവാടികളും സാധാരണക്കാരുമായ ബിജെപിക്കാര്‍ സമരം ചെയ്യേണ്ടിവരുന്ന കാലം വിദൂരമായിരിക്കില്ല.

തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെങ്കിലും , സ്ഥാനമാനങ്ങള്‍ നല്‍കിയും അവര്‍ പ്രതിനിധീകരിക്കു
ന്ന സമുദായങ്ങളില്‍ നിന്ന് ആളുകളെ ബിജെപി യില്‍ ചേര്‍ത്തതിനും അതുവഴി ബിജെപി യുടെ മാനവിക മുഖം ജനമാധ്യത്തില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാക്കിയതിനും പ്രതിഫലം നല്‍കിയും തള്ളി കയറി വരുന്നവരെ തല്‍ക്കാലം ഒതുക്കി നിര്‍ത്താമെന്നായിരിക്കും ബിജെപി നേതൃത്വം കണക്ക് കൂട്ടുന്നത്.

അല്ലാതെ , മറ്റു തീവ്രമായ ആദര്‍ശ ലക്ഷ്യങ്ങളോ അവശ ജനവിഭാഗങ്ങളെ സഹായിക്കണമെന്ന ഉദ്ദേശങ്ങളോ ഉള്ളവര്‍ ബി ജെ പിയിലേക്ക് വരില്ലല്ലോ !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English