ഒരു ദേശം കഥ പറയുന്നു – അധ്യായം പതിമൂന്ന്

പരമ്പര: ഒരു ദേശം കഥ പറയുന്നു

ഈ പരമ്പരയിലുള്ള മറ്റു പോസ്റ്റുകൾ:

  1. ഒരു ദേശം കഥ പറയുന്നു – അധ്യായം – പതിനൊന്ന്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം പന്ത്രണ്ട്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം പതിമൂന്ന് (Current)

padamവെളുപ്പിനു അഞ്ചുമണീയോടെ കുളിക്കടവിനു ജീവന്‍ വയ്ക്കും. ദൂരെ പട്ടണത്തിലേക്കു ആദ്യ ബസ്സിനു കയറി ഓഫീസുകളിലും കോളേജുകളിലേക്കും പോകേണ്ടവരും അങ്കമാലി ചന്തയിലേക്കും ആശുപത്രിയിലേക്കും തുടങ്ങി പിന്നീട് പാടത്തെ പണികഴിഞ്ഞ് വരുന്നവരും വീട്ടു ജോലികളെല്ലാം ഒതുക്കി വരുന്ന വീട്ടമ്മമ്മാരും അങ്ങനെ ഏകദേശം ഉച്ചവരെ ഈ കുളിക്കടവ് സജീവമായിരിക്കും. ഉച്ചകഴിഞ്ഞ് വെയിലാറുന്നതുവരെയുള്ള സമയമാണ് കടവിനു അല്പ്പമെങ്കിലും വിശ്രമം കിട്ടുക.

ബസ്സിലെ യാത്രക്കാരുടെ വിവരണം കേട്ടതോടെ ഈ കടവില്‍ കുളിക്കുക എന്നത് ഒരഭിനിവേശമായി മാറി. അതിനുള്ള അവസരം പലപ്പോഴും ഇതിലെ പോകുമ്പോള്‍ മനസ്സിലേക്ക് വരാറുണ്ട്. പക്ഷെ കൂടെ യാത്ര ചെയ്യുന്നവരുടെ മനോഭാവം എന്താവും എന്ന വിചാരത്താല്‍ പിന്‍മാറുകയാണു പതിവ്.

കോട്ടയത്ത് വാര്‍ഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഓഡിറ്റ് വിഭാഗത്തിലെയും വിവിധ എസ്റ്റേറ്റുകളിലെയും ഓഫീസര്‍മാരെ ഒരവലോകന യോഗത്തിലേക്ക് മാനേജിംഗ് ഡയറക്ടറും അക്കൗണ്ടസ് വിഭാഗത്തിലെ ചീഫ് അക്കൗണ്ട് ഓഫീസറും വിളിച്ച അവസരം ഇതാ. കോണ്‍ഫ്രന്‍സ് കഴിഞ്ഞുള്ള തിരിച്ചു വരവ് അതിനു പ്രയോജനപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു.
കോണ്‍ഫ്രന്‍സ് വൈകീട്ടു അഞ്ചുമണീയോടെ തീര്‍ന്നെങ്കിലും ഔദ്യോഗിക ആവശ്യങ്ങളുടെ പേരില്‍ കുറെ കൂടി താമസിച്ച് സന്ധ്യകഴിഞ്ഞ് ഏഴുമണിയോടെ മാത്രമേ കോട്ടയത്തു നിന്നു തിരിച്ചു പുറപ്പെട്ടുള്ളു. മറ്റുള്ള മൂന്നു പേരും കോട്ടയം ചങ്ങനാശേരി ഭാഗത്തുള്ളവരായതിനാല്‍ ഈ അവസരം മുതലാക്കാന്‍ പിറ്റേന്നു ലീവെടുത്തതിനാല്‍
തിരിച്ചു വരവില്‍ ഞാനും ഡ്രൈവറും മാത്രം. രാത്രി പത്തു മണി കഴിഞ്ഞാല്‍ കടവില്‍ ആരും ഉണ്ടാകില്ല എന്ന് സുകു നേരത്തെ പറഞ്ഞിരുന്നു. പത്തു മണിക്കു ശേഷം ജീപ്പ് കടവിലെത്തുന്ന വിധത്തിലാണു മടക്കയാത്ര പ്ലാന്‍ ചെയ്തത്. ഡ്രൈവറെ നേരത്തെ വിവം ധരിപ്പിച്ചതിനാല്‍ അയാളുടെ ഭാഗത്തു നിന്നും മുറു മുറുപ്പുണ്ടായില്ല. മാത്രമല്ല രാവിലെ മുതലുള്ള യാത്രയായതിനാല്‍ ഒരു മുങ്ങിക്കുളി അയാളും ആഗ്രഹിച്ചിരുന്നു. ഡ്രസ്സ് മാറി തോര്‍ത്തുടുത്ത് കുളീക്കാനിറങ്ങിയപ്പോഴാണ് എതിര്‍വശത്തുള്ള കടവിനു പിന്നില്‍ കുറെ ദൂരെയായി മലയടിവാരത്തോട് ചേര്‍ന്നു കിടക്കുന്ന കൃഷിയിടത്തിലെ കാവല്‍മാടത്തിലെ ആളനക്കം ശ്രദ്ധിച്ചത്. നിലാവെളീച്ചത്തില്‍ അതൊരു സ്ത്രീ രൂപമായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. ആ രൂപം കാവല്‍ മാടത്തില്‍ നിന്ന് താഴോട്ട് കുളിക്കടവിലേക്കു തന്നെ നോക്കുന്നു.

അതോടെ മനസു പിടഞ്ഞു. മുമ്പൊരിക്കല്‍ ഇലക്ഷ്ന്‍ സമയത്ത് പ്രിസൈന്ഡിംഗ് ഓഫീസറുടെ കുളി നീണ്ടു പോകുവാന്‍ കാരണക്കാരിയായ ഒരു സ്ത്രീയുടെ കഥ എസ്റ്റേറ്റോഫീസിലും പിന്നീട് ഐബിയില്‍ സുകുമാരനും പറഞ്ഞറിയാം ആ കഥാപാത്രം ആയിരിക്കുമോ ഇത്. ഓഫീസില്‍ പലരും അടക്കിപ്പിടിച്ച ചിരിയോടെ ആ കഥ പറഞ്ഞെങ്കിലും ഐബിയില്‍ വച്ച് സുകുവിന്റെ വിവരണം കൂടുതല്‍ രസം പകരുന്നതായിരുന്നു.

കുളിക്കടവിനു തൊട്ടകലയായിരുന്നു – അവിടെ ഒറ്റു പഴയ അംഗന്‍വാടി കെട്ടിടത്തിലായിരുന്നു ഈ വാര്ഡിലെ ഇലക്ഷന്‍ ബൂത്ത്. ഇലക്ഷന്റെയന്ന് രാവിലെ വോട്ടെടുപ്പ് തുടങ്ങുന്നതിനു അരമണീക്കൂര്‍ മുന്നേ തന്നെ ആള്‍ക്കാര്‍ ക്യൂവില്‍ സ്ഥാനം പിടിച്ചു. പക്ഷെ പ്രിസൈഡിംഗ് ഓഫീസര്‍ എത്തിയിട്ടില്ല. ആലുവാ താലൂക്കാഫീസില്‍ നിന്നും ഇലക്ഷന്‍ സാമഗ്രഹികള്‍ കയറ്റിയ വന്ന ബസിലിരുന്ന് ഈ തോടും കുളിക്കടവും വെള്ളവും കണ്ടതോടെ എങ്ങനെയും ഈ തോട്ടില്‍ കുളിക്കണമെന്ന് ഓഫീസറായി ചുമതലയേറ്റയാള്‍ക്കു തോന്നി. നഗരത്തിലെ ക്ലോറിന്‍ കലര്ന്ന പൈപ്പു വെള്ളത്തില്‍ മാത്രം കുളീച്ചു ശീലിച്ച അയാള്‍ക്ക് ഈ തോടു കണ്ടതോടെ അങ്ങനെയൊരാഗ്രഹം തോന്നിയില്ലെങ്കിലേ അത്ഭുതമൊള്ളു.

ബൂത്ത് അറേഞ്ച് ചെയ്തിട്ടൂള്ള കെട്ടിടത്തില്‍ ഇലക്ഷന്‍ സാമഗ്രഹികളെല്ലാം ഇറക്കി വച്ച് കണക്കെടുപ്പ് തയാറാക്കി പിറ്റെ ദിവസം രാവിലെ തുടങ്ങുന്ന ഇലക്ഷനു മുന്നോടിയായുള്ള തയാറെടുപ്പുകള്‍ ശരിയാക്കിയപ്പോഴേക്കും നന്നെ ഇരുട്ടിയിരുന്നു. എങ്കില്‍ കുളി
പിറ്റേന്നു രാവിലെ ആകട്ടെ എന്നു തീരുമാനിച്ചു. ഇലക്ഷന്‍ പ്രക്രിയ രാവിലെ ഏഴുമണിക്ക് തന്നെ തുടങ്ങേണ്ടതിനാല്‍ ആറുമണിക്കു തന്നെ കുളീക്കടവിലേക്കു വന്നു. വിശാലമായ ഒരു മുങ്ങിക്കുളിക്ക് വേണ്ടി തോട്ടിലിറങ്ങുന്ന സമയത്താണ് വെള്ളത്തിനടിയിലൂടെ ഒരു സ്ത്രീ അപ്പുറത്തെ കടവില്‍ നിന്നും ഊളിയിട്ടു വരുന്നത് കാണുന്നത്. അവളുടെ മുങ്ങിക്കുളിയും നീന്തലും കുറെ വിശാലമായി തന്നെ തുടര്ന്നപ്പോള്‍ ഓഫീസറുടേയും നീരാട്ട് നീണ്ടു പോയി. തന്നില്‍ നോട്ടമിട്ട അന്യനാട്ടുകാരനെ നിരാശപ്പെടുത്താന്‍ അവളും തയാറായില്ല. ഓഫീസറുടെ ജലക്രീഡ നീണ്ടു പോയത് കാരണം വോട്ടു ചെയ്യാന്‍ വന്നവര്‍ ഏഴുമണീ കഴിഞ്ഞതോടെ മുറുമുറുക്കാന്‍ തുടങ്ങി. വെളുപ്പിനെ തോട്ടത്തില്‍ ജോലിക്കും അകലെയുള്ള നഗരത്തിലും പോകേണ്ടവര്‍ തുടങ്ങി ക്യൂവിന്റെ നീളം കൂടി. ഉടനെ തന്നെ പോളിംഗ് ഓഫീസറില്‍ ഒരാള്‍ സൈക്കിളെടുത്ത് കുളിക്കടവില്‍ ചെന്നില്ലായിരുന്നെങ്കില്‍ അയാളുടെ നീരാട്ട് പിന്നെയും നീണ്ടു പോയേനെ. ശരിക്കും തലയും ദേഹവും തോര്ത്താതെ നനഞ്ഞ വസ്ത്രങ്ങള്‍ പോലും മാറാതെ ഓഫീസര്‍ ധൃതിയില്‍ വരികയാണുണ്ടായത്. അയാള്‍ താമസിക്കാനുണ്ടായ കാരണം മനസിലാക്കി കഴിഞ്ഞ നാട്ടുകാര് അവരുടെ ഉള്ളിലുയര്ന്ന അമര്ഷം അയാളുടെ നനഞ്ഞൊട്ടിയ വേഷം കണ്ടതോടെ ഒരു പൊട്ടിച്ചിരിയിലേക്കു വഴിമാറി. ബൂത്തില് ഉണ്ടാവേണ്ടിയിരുന്ന സംഘര്ഷാവസ്ഥയ്ക്കു അതോടെ അയവു വന്നു.

ഈ വിവരങ്ങളൊക്കെ കുറെ പൊടിപ്പും തൊങ്ങലും വച്ച് സുകു പറഞ്ഞതോടെ മുമ്പ് പൂര്ത്തികരിക്കാതെ പോയ ആ കുളി ഇവിടെ ഒന്നു കൂടി ആയാലെന്താ എന്ന് പലപ്പോഴും വിചാരിക്കാറുണ്ട്.

പക്ഷെ അതിനു പറ്റാത്ത അന്തരീക്ഷമാണു വന്നു ചേര്ന്നത് ഔദ്യോഗികമായി ഒരു സ്ഥലം മാറ്റം വന്നു പെട്ടതാണ് കാരണം. കമ്പനിയുടെ വടക്കന് മേഖലയിലെ റീജയണല്‍ ഓഫീസിലെ പണമിടപാടില്‍ ഒത്തിരി ക്രമക്കേടുക ഉണ്ടെന്നു കഴിഞ്ഞതവണ അവിടെ പോവേണ്ടി വന്നപ്പോള് കണ്ടു പിടിച്ചതിനാല്‍ വിശദമായ ഒരു റിപ്പോര്ട്ട് കൊടുത്തിരുന്നു. താല്ക്കാലികമായ മാറ്റമാണെന്നു കരുതിയെങ്കിലും അവിടുത്തെ ഓഫീസിലെ ആളായി കുറെക്കാലം തുടരേണ്ടി വന്നു. ഒന്നും രണ്ടുമല്ല ഏകദേശം പത്തു വര്ഷം.

ഒരു ദേശം കഥ പറയുന്നു – അധ്യായം പതിമൂന്ന്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English