ഒഎൻവിയുടെ ഓർമയിൽ മകൻ

 

 

പാലക്കാട് ജില്ല പബ്ലിക് ലൈബ്രറിയിയിൽ ഒ എൻ വി കോർണർ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംസാരിച്ച ഒ എൻ വിയുടെ മകൻ രാജീവ് ഓയെൻവി അച്ഛന്റെ ഓർമകൾ പങ്കുവെച്ചു.
ഒയെൻവി എന്ന കവിക്ക് മരണമില്ല. അച്ഛനെ സ്നേഹിക്കുന്ന അച്ഛന്‍റെ കവിതകളെ സ്നേഹിക്കുന്ന ഒരുപാട് പേരിലൂടെ കവി ജീവിക്കുന്നു. എനിക്കും കുടുംബത്തിനുമാണ് വ്യക്തിപരമായ നഷ്ടം. എങ്കിലും പലയിടത്തും അച്ഛനെക്കുറിച്ചുള്ള അനുസ്മരണങ്ങളിൽ പങ്കെടുക്കുമ്പോൾ ഒത്തിരി മനസ്സുകളിൽ അച്ഛന്‍ സ്നേഹമായി നിലകൊള്ളുന്നു എന്നറിയുമ്പോൾ അത് സന്തോഷമാകുന്നു. അച്ഛന്‍ കവിതകളിലൂടെ ജീവിക്കുന്നതായറിയുന്നു. അച്ഛന്‍റെ സാന്നിധ്യം അനുഭവിക്കുന്നു. രാജീവ് ഒ എൻ വി അച്ഛനെ അനുസ്മരിച്ചു പറഞ്ഞു.

ഇന്ദു ഒയെൻവിയുടെ പെങ്ങൾ എന്ന കവിത ആലപിച്ചു കൊണ്ടായിരുന്നു പരിപാടി തുടങ്ങിയത്. സി പി ചിത്രഭാനുവിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗം ഉദ്‌ഘാടനം എൻ രാധാകൃഷ്ണന്‍ നായർ ആയിരുന്നു നിർവഹിച്ചത് . ജ്യോതിബായ് പരിയാടത്ത്, ഇന്ദു സുരേന്ദ്രനാഥ്, വിനോദ് കൃഷ്ണൻ, അരവിന്ദ് എന്നിവർ ഓയെൻവി കവിതകളാലപിച്ചു. ഡോ. പി ആർ ജയശീലൻ നന്ദി രേഖപ്പെടുത്തി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English