ഒന്റോറിയോയിലെ നേഴ്സിങ് ഹോമുകളിലെ പല ജോലിക്കാർക്കും ജോലി അറിയില്ല

ഒന്റോറിയോയിലെ  നേഴ്സിങ് ഹോമുകളിലെ പല ജോലിക്കാർക്കും ജോലിയെ കുറിച്ച് വ്യക്തമായ അറിവില്ല എന്ന് പട്ടാളം 

കെയര്‍ ഹോമുകളിലെ ദുസ്സഹ സാഹചര്യങ്ങളില്‍ ആശങ്കകളറിയിച്ച് സൈനിക സംഘം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനേഡിയന്‍ സായുധ സേന സംഘം കെയര്‍ഹോമുകളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.പുതിയതായി എടുക്കുന്ന ജോലിക്കാർക്ക് കൃത്യമായ രീതിയിൽ ട്രെയിനിങ് കൊടുക്കുവാൻ വേണ്ടപ്പെട്ടവർ തയ്യാറാകാത്തതും കൂടുതൽ മരണത്തിലേക്ക് നയിക്കും


മലയാളികൾ കൂടുതലും ജോലി ചെയ്യുന്ന പ്രവിശ്യയിലെ അഞ്ച് ദീര്‍ഘകാല കെയര്‍ ഹോമുകളാണ് സൈനിക സംഘം നിരീക്ഷിച്ചത്. നിലവാരമില്ലാത്ത അണുബാധ നിയന്ത്രണ സംവിധാനങ്ങള്‍, അന്തേവാസികളോടുള്ള മോശം പെരുമാറ്റം, ദുസ്സഹമായ സംരക്ഷണ രീതി എന്നിവയാണ് കെയര്‍ ഹോമുകളില്‍ സൈനിക നിരീക്ഷക സംഘം കണ്ടെത്തിയതെന്ന് ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അണുബാധ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള ഉപാധികളാണ് ഏറ്റവും രൂക്ഷമായ പ്രശ്‌നമായി കണ്ടെത്തിയിരിക്കുന്നത്. വ്യക്തി സുരക്ഷ ഉപകരണങ്ങളുടെ പ്രാധാന്യമോ അവ എങ്ങനെ കൃത്യമായി ധരിക്കണമെന്നതിനെക്കുറിച്ചോ ജീവനക്കാര്‍ക്കുപോലും അറിവുണ്ടായിരുന്നില്ല.

പാറ്റയും പ്രാണികളുമൊക്കെ നിറഞ്ഞിരുന്നതായും പഴകിയ ഭക്ഷണങ്ങളും അഴുക്കുപുരണ്ട ഡയപ്പറുകളും ഉള്‍പ്പെടെ കൂട്ടിയിട്ട അവസ്ഥയിലുമായിരുന്നു. ചിലയിടങ്ങളില്‍ ആഴ്ചകളായി അന്തേവാസികളെ കുളിപ്പിച്ചിരുന്നില്ലെന്നും സൈനിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ചയാളെയും മറ്റുള്ളവരെയും തമ്മില്‍ വെറും കര്‍ട്ടന്‍ ഉപയോഗിച്ചുമാത്രം വേര്‍തിരിച്ചാണ് താമസിപ്പിച്ചിരുന്നതെന്നും ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേരള സർക്കാറിന് അഭിമാനിക്കാവുന്ന നിമിഷങ്ങൾ ആണ്  ഇനിയും അതുപോലെതന്നെ കാത്തു സൂക്ഷിക്കുക സർക്കാരിന് കഴിയട്ടെയെന്ന് ഹൃദയപൂർവ്വം ആഗ്രഹിക്കുകയാണ് ഓരോ മലയാളികളും

നേഴ്സിങ് ഹോമിൽ ജോലിമൂലം ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് അവിടെ താമസിക്കുന്നവരും അതിലുമുപരി അവിടെ  ജോലി ചെയ്യുന്നവരും .പലർക്കും രോഗം പിടിപെട്ട് ജോലിക്ക് പോലും എത്താൻ കഴിയാതെ വീടുകളിൽ കഴിയുകയാണ്  ,കേരളത്തിന് വെളിയിലുള്ള എല്ലാ മലയാളികളും   സ്വന്തം നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നതും  ഇവിടെ ഉള്ള പ്രയാസങ്ങൾ മൂലം ആണ്. അവിടെയുള്ളവരുടെ ഇവിടെയുള്ള ആളുകൾ പറയുന്നതും രോഗംവരാതെ നോക്കണമെന്നും കൂടുതൽ കരുതൽ വേണം എന്നൊക്കെ പറയാൻ കാരണം പുറംരാജ്യങ്ങളിൽ കൊറോണ മൂലം വളരെ കഷ്ടപ്പെടുന്ന കൊണ്ടാണ് .ജോലി ചെയ്യാതെ ഇവിടെ പലർക്കും ജീവിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് .അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഉള്ളവരോട് സൂക്ഷിക്കണം എന്ന് പ്രത്യേകം പറയുന്നത്. 

കേരളം ഒറ്റക്കെട്ടായി രോഗംവരാതെ വളരെ സൂക്ഷ്മതയോടെ നോക്കുന്നത് ലോകജനത  നോക്കിക്കൊണ്ടിരുന്നത് .എല്ലാ മലയാളികൾക്കും അഭിമാനമായി നിമിഷമായിരുന്നു. രോഗം വരാതെ ഓരോ വ്യക്തിയും യും നോക്കണം കൂടുതൽ ആത്മവിശ്വാസം ചെറിയ പുഴു വിനോട് വേണ്ട.കരുതിയിരിക്കുക സൂക്ഷിക്കുക രോഗം വരാതെയും വരുത്താതെയും 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English