ഒറ്റമുറിവീട്

 

 

 

കമ്മ്യൂണിസ്റ്റ് പച്ചകൊണ്ടൊപ്പാൻകഴിയാത്ത ഒരു മുറിവും
വെടിയുണ്ടക്ക് പാകമാകാത്ത ഒരു വിപ്ലവവും എന്നിലിലെന്ന് ഓർമിപ്പിച്ചു കൊണ്ടൊപ്പം നടക്കുന്നുണ്ടൊരാൾ.

വിശപ്പിനെപ്പറ്റിപ്പറയുമ്പോൾ ലെബാനോനിലെ ദേവദാരുക്കളെപ്പറ്റി വാചാലനാകാറുണ്ടെന്ന് മറ്റു ചിലപ്പോൾ.

മഴ കഴിയുംവരെ മരച്ചുവട്ടിൽ നിൽക്കാൻ കാസ്ടോയും, ചെഗുവേരയും മാറി മാറിപ്പറഞ്ഞിട്ടും
വിപ്ലവത്തിന് നക്ഷത്രങ്ങൾക്കൂട്ടിരുന്ന സന്ധ്യക്ക് കൈപിടിച്ചവളാണ് .

വിറ്റുപോകുമെന്നറിഞ്ഞിട്ടും
വിശന്നു മരിക്കാനുറച്ചവൻ
വരയ്ക്കാതെ പോയ ചില ചിത്രങ്ങളുണ്ടെന്റെ വീടിന്റെ ചുമരിൽ!

ഒറ്റമുറി വീടായിരുന്നിട്ടും
വിട്ടൊഴിയാതെ പടിക്കലോളമെത്തി
പരിഭവത്തോടെ മടങ്ങി
നമുക്കിടയിൽ വാശി പിടിച്ചുറങ്ങുന്ന
ചില മനക്കോട്ടകളാണെന്റെയും നിന്റെയും മക്കളും വിപ്ലവവും !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English