ഓടക്കുഴല്‍ അവാര്‍ഡ് എൻ.പ്രഭാകരന് ഫെബ്രുവരി രണ്ടിന് സമ്മാനിക്കും

 

 

ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2019ലെ ‘ഓടക്കുഴല്‍’ അവാര്‍ഡ് കഥാകൃത്ത് എന്‍. പ്രഭാകരന്. എന്‍. പ്രഭാകരന്‍രെ മായാമനുഷ്യര്‍ എന്ന കൃതിക്കാണ് അവാര്‍ഡ്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ജി. ശങ്കരക്കുറുപ്പിന്റെ 42ാം ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് എറണാംകുളം സമസ്ത കേരള സാഹിത്യ പരിഷത് മന്ദിരത്തിലെ ‘ജി’ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അധ്യക്ഷ ഡോ.എം ലീലാവതി അവാര്‍ഡ് സമ്മാനിക്കും.

പ്രൊഫ. എന്‍. ശശിധരന്‍ മുഖ്യപ്രഭാഷണവും കഥാകൃത്ത് അയ്മനം ജോണ്‍ ആശംസപ്രസംഗവും നടത്തും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English