നോമ്പ് തുറയ്ക്ക് മലബാർ ഉന്നക്കായ്

പരമ്പര: നോമ്പുതുറ വിഭവങ്ങൾ

ഈ പരമ്പരയിലുള്ള മറ്റു പോസ്റ്റുകൾ:

  1. നോമ്പ് തുറയ്ക്ക് മലബാർ ഉന്നക്കായ് (Current)
  2. നോമ്പ് സ്പെഷ്യൽ തരിക്കഞ്ഞി
  3. മാംഗോ മസ്താനി

thumb_img_0683_1024

മലബാര്‍ മേഖലയിലെ നാലുമണി പലഹാരങ്ങളില്‍ മുഖ്യമാണ് ഉന്നക്കായ. ഉന്നക്കായ ഇല്ലാതെ മലബാറില്‍ എന്ത് നോമ്പ്തുറ എന്നതാണ് സത്യം. നോമ്പുകാലത്തെ പലഹാരവിഭവങ്ങളിലും ഉന്നക്കായക്ക് പ്രമുഖ സ്ഥാനമുണ്ട്. ഈ പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് പലര്‍ക്കും പക്ഷെ അറിയില്ല. എന്നാല്‍ അതെങ്ങനെ എന്ന് ഒന്ന് നോക്കാം.

unnakaya

ആവശ്യമുള്ള ചേരുവകൾ

നോമ്പ് കാലത്ത് ഏറ്റവും കൂടുതല്‍ വീടുകളില്‍ ഉണ്ടാക്കുന്ന ഈ വിഭവം ലോകത്തിന്റെ പല കോണിലും എത്തുന്നുണ്ട്. എങ്ങനെ മലബാര്‍ സ്‌പെഷ്യല്‍ ഉന്നക്കായ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

നേന്ത്രപ്പഴം- 1 കിലോ
തേങ്ങ ചിരവിയത്- അരക്കപ്പ്
മുട്ട- നാലെണ്ണം
നെയ്യ്- 4 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി- 1 ടീസ്പൂണ്‍
പഞ്ചസാര-300 ഗ്രാം
അണ്ടിപ്പരിപ്പ്- 10 എണ്ണം
എണ്ണ- ആവശ്യത്തിന്
റൊട്ടിപ്പൊടി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ പഴം വേവിച്ചൈടുക്കുക. ഇതിനു ശേഷം വെവിച്ചു വെച്ച പഴം മിക്‌സിയില്‍ നല്ലതുപോലെ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക. തേങ്ങ ചിരകിയത്, ഏലയ്ക്കപ്പൊടി, അണ്ടിപ്പരിപ്പ, പഞ്ചസാര എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി മിക്‌സ് ചെയ്യുക. അരച്ച് വെച്ചിരിയ്ക്കുന്ന പഴം കൈയ്യില്‍ വെച്ച് നല്ലതുപോലെ ഉരുളയാക്കി പരത്തിയെടുക്കുക. ഇതില്‍ നമ്മള്‍ ചേര്‍ത്ത് വെച്ചിരിയ്ക്കുന്ന കൂട്ടട് ഒരു ടീസ്പൂണ്‍ വീതം നിറച്ച് ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ഇത് കൊഴിമുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക. ഉന്നക്കായ റെഡി…

 

 

 

Continue reading this series:

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English