ഇടതുപക്ഷവുമായി സഹകരിക്കാൻ കരുണാകരന് പാമോയിൽ കേസ് തടസ്സമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ വ്യക്തമാക്കി. എറണാകുളത്ത് മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു വി.എസ്. ആന്റണിയുടെ നയങ്ങളെ വ്യക്തമായി വിമർശിക്കുന്ന കരുണാകരന്റെ വാദം തന്നെയാണ് ഇടതുപക്ഷത്തിന്റേതും. കരുണാകരൻ വന്നാൽ സ്വീകരിക്കൻ ബുദ്ധിമുട്ടില്ല. എന്നാൽ കരുണാകരനെ ചവിട്ടാനും തൊഴിക്കാനും ധൈര്യം ഇവിടെ ആർക്കുമുണ്ടാവില്ല. വി.എസ് പറഞ്ഞു.
മറുപുറംഃ – ഹന്ത പ്രപഞ്ചം എത്ര മനോഹരം…. പഴയ കരുണാകര വിരുദ്ധമുദ്രാവാക്യങ്ങളൊക്കെ അടച്ചുപൂട്ടി തത്‌ക്കാലം സീലുവയ്‌ക്കാമല്ലോ.. പിന്നെ ഇതൊന്നും നമ്മുടെ വീരപ്പൻ അറിയണ്ട കേട്ടോ…. പുളളിക്കും ചെറിയ താത്‌പര്യമുണ്ട് രാഷ്‌ട്രീയത്തിലിറങ്ങാൻ… നമ്മുടെ രീതി ഇതാണെങ്കിൽ വീരപ്പൻ കൊന്ന ആനകളുടേയും ആളുകളുടേയും എണ്ണവും വെട്ടിയ ചന്ദനമരങ്ങളുടെ എണ്ണവും ഇടതുപക്ഷത്തിനൊപ്പം ചേരാൻ തടസ്സമാവില്ലല്ലോ സഖാവേ….
Generated from archived content: sept16_news2.html
Click this button or press Ctrl+G to toggle between Malayalam and English