പൊട്ടിത്തെറി ഉണ്ടാവില്ല ഃ ആന്റണി

കോൺഗ്രസ്സിൽ സങ്കീർണ്ണങ്ങളായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന്‌ ആരും കണക്ക്‌ കൂട്ടണ്ട എന്ന്‌ മുഖ്യമന്ത്രി ഇ.കെ.ആന്റണി. പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കും. കെ.പി.സി.സി പ്രസിഡന്റുമായി ഒരു ഏറ്റുമുട്ടലിനില്ല. ആന്റണി പറഞ്ഞു.

മറുപുറംഃ- കാര്യങ്ങളൊക്കെ കരുണാകരവഴിക്ക്‌ വരുന്ന പോലുണ്ടല്ലോ… പൊട്ടിത്തെറിയില്ലാതെത്തന്നെ ആന്റണിയുടെ മുഖ്യമന്ത്രിക്കസേര ചീറ്റിപ്പോകുമോ ആവോ…പിരിഞ്ഞുപോകുന്നവർ പോകട്ടെ എന്നായിരുന്നുവല്ലോ ഇതുവരെയുളള ലെയിൻ. ലീഗ്‌ ആടി തുടങ്ങിയപ്പോൾ ചർച്ച… ചർച്ച എന്നായോ. കൂടെ നിൽക്കുന്ന തിരുത്തലിനെയും നാലാംഗ്രൂപ്പിനെയും കണ്ണുമടച്ച്‌ വിശ്വസിക്കല്ലേ… അവരും കോൺഗ്രസ്സുകാരാ അസ്സൽ ഓന്തുകൾ… പണ്ട്‌ നമ്മൾ പാളയം മാറിയപോലെ ലവൻമാരും ചെങ്കൊടി പിടിച്ചേക്കും… സൂക്ഷിച്ചോ.

Generated from archived content: oct9_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English