ഇപ്പോഴത്തെ കോൺഗ്രസ്‌ ചിതലരിച്ചത്‌ഃ അഴീക്കോട്‌

ഇപ്പോഴത്തെ കോൺഗ്രസ്സ്‌ ചിതലരിക്കുന്ന കോൺഗ്രസ്സാണെന്ന്‌ ഡോ. സുകുമാർ അഴീക്കോട്‌ അഭിപ്രായപ്പെട്ടു. കാലടി സംസ്‌കൃത സർവ്വകലാശാല യുവജനോത്സവം ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു സുകുമാർ അഴീക്കോട്‌. പഴയ കോൺഗ്രസ്സ്‌ നിത്യനൂതനമായിരുന്നു. രാഷ്‌ട്രീയകക്ഷികളെല്ലാം പണയപ്പെട്ടിരിക്കുകയാണ്‌. മാറാടുപോലുളള സംഭവങ്ങൾ നമ്മുടെ പാരമ്പര്യത്തിനേറ്റ മുറിപ്പാടാണ്‌. പഞ്ചേന്ദ്രിയങ്ങൾ വിരമിക്കുന്ന കാലഘട്ടമാണിത്‌. മനുഷ്യന്‌ ഇവിടെ യാതൊരു വിലയുമില്ല. സുകുമാർ അഴീക്കോട്‌ പറഞ്ഞു.

മറുപുറംഃ- ചിതലരിപ്പ്‌ എന്നത്‌ ഒരു ആഗോള പ്രതിഭാസമാണ്‌ അഴീക്കോടേ… അത്‌ കോൺഗ്രസ്സിനേയും ബാധിക്കും കമ്യൂണിസ്‌റ്റുകളേയും ബാധിക്കും… ചില അവസരങ്ങളിൽ താങ്കളെപ്പോലുളള ഗാന്ധിയന്മാരേയും.. നാട്ടുകാരിത്‌ കാണുന്നതല്ലേ… പണ്ട്‌…പണ്ട്‌… വീരേന്ദ്രകുമാരനുമായി എന്തു ചങ്ങാത്തമായിരുന്നു… ഒരുപാത്രത്തിലുണ്ട്‌ ഒരുപായിലുറങ്ങി… കാലം പോയപ്പോൾ ആ സാധനത്തെ കാണണ്ട എന്നായി… മലയാള സാംസ്‌കാരികവേദിയിലെ ദുഃശ്ശകുനം എന്നുവരെ പറഞ്ഞില്ലേ…. എന്തൊക്കെ ‘തെറി’യായിരുന്നു പരസ്പരം വിളിച്ചത്‌.. നല്ല രസമായിരുന്നു കേട്ടോ.. ദേ ഇപ്പോൾ വീണ്ടും പാച്ചുവും കോവാലനുമായി… മാതൃഭൂമിയിൽ പടം വരുവാൻ തുടങ്ങി… ഇതിനേയും ചിതലരിപ്പ്‌ എന്നു പറയുമോ ആവോ..?

Generated from archived content: oct10_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English