കേരളം ഗുജറാത്തിനെ കണ്ട്‌ പഠിക്കുക ഃ മോഡി

കേരളം ഗുജറാത്തിനെ മാതൃകയാക്കണമെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി. തിരുവനന്തപുരത്ത്‌ ആർ.എസ്‌.എസ്‌. സംഘടിപ്പിച്ച ഹിന്ദുമഹാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിൽ കർഷകർ ആത്മഹത്യചെയ്യുമ്പോൾ ഗുജറാത്തിൽ കർഷകർ മാരുതിയിലാണ്‌ സഞ്ചരിക്കുന്നത്‌. വികസനകാര്യത്തിൽ ഗുജറാത്തുമായി മത്സരിക്കാൻ മറ്റ്‌ രാഷ്‌ട്രീയ പാർട്ടികളേയും ഭരണാധികാരികളേയും മോഡി വെല്ലുവിളിച്ചു.

മറുപുറം

ഏറെ മോടി കൂടിയ താടിവച്ച്‌ കേരളത്തിൽ വന്ന്‌ മോഡി നടത്തിയ വീരവാദം കേട്ട്‌ കേരളത്തിലേയും മറ്റ്‌ സംസ്ഥാനങ്ങളിലേയും ഭരണാധികാരികളും രാഷ്‌ട്രീയക്കാരും തലയിൽ മുണ്ടിട്ട്‌ കള്ളുഷാപ്പിൽ കയറി ബോധം മറയുവോളം കുടിച്ച്‌ സ്വസ്ഥത തേടട്ടെ. അല്ലേ…? പിന്നെ വികസനം ഈ കാര്യത്തിൽ മാത്രമല്ല, തലവെട്ടലിലും ആളെ തീകൊളുത്തി കൊല്ലലിലും കൂടി ബഹുകേമന്മാരാണെന്ന്‌ പറയേണ്ടിയിരുന്നു. പ്രിയ മോഡിസാറേ, ഈ കൊച്ചു കേരളത്തിൽ നമ്മുടെ ചില കൂട്ടരും പിന്നെ ചില മറ്റവന്മാരും നടത്തുന്ന ചില പാഷാണപരിപാടികൾ മാത്രമേ നടക്കുന്നുള്ളൂ….അല്ലാതെ അങ്ങു ഭരിക്കുന്ന ഗുജറാത്തിലെപ്പോലെ ഭരണാധികാരികൾ തന്നെ തലവെട്ടാൻ പറയുന്നയത്രയും വികസനം ഇവിടെ നടന്നിട്ടില്ല എന്നത്‌ സത്യം തന്നെ.

പിന്നെ അങ്ങ്‌ കേരളത്തിൽ കാലുകുത്തിയതേയുള്ളൂ…ബി.ജെ.പി. ദേശീയ സമിതിയിൽ നിന്നും അങ്ങയെ തൂക്കി പുറത്തേയ്‌ക്കെറിഞ്ഞുകളഞ്ഞു കൂടെയുള്ളവര്‌. കേരളം അത്രയുമെങ്കിലും പുണ്യപ്പെട്ട സ്ഥലമാണ്‌ സാറേ…..

Generated from archived content: news_jan30_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English