ജനങ്ങളും ദൈവവും പറഞ്ഞാൽ വായടയ്‌ക്കാംഃ ഉമ്മൻചാണ്ടി

തന്റെ വായടയ്‌ക്കാൻ ദൈവത്തിനും കേരളത്തിലെ ജനങ്ങൾക്കുമല്ലാതെ ആർക്കും കഴിയില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുഖ്യമന്ത്രി വായടയ്‌ക്കണമെന്നും മര്യാദ പാലിക്കണമെന്നുമുളള ലോകായുക്തയുടെ പരാമർശങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. താൻ ചെയ്തതിൽ തെറ്റുണ്ടെങ്കിൽ കേരളത്തിലെ ജനങ്ങളോട്‌ മാപ്പു ചോദിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുപുറംഃ വായടച്ച്‌ വീട്ടിൽ പോയിരിക്കാൻ ദൈവം ഉമ്മൻചാണ്ടിയോട്‌ പറഞ്ഞോ എന്ന്‌ ആർക്കും അറിയില്ല. അത്‌ ദൈവവും കുഞ്ഞൂഞ്ഞും തമ്മിലുളള സ്വകാര്യവിശേഷം. പക്ഷെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ജനം പറഞ്ഞു ഉമ്മനോട്‌ വായടയ്‌ക്കാനും വീട്ടിൽ പോയി ഇരിക്കാനും. പക്ഷെ ജനത്തിന്‌ ഒരു കാര്യവും അധികനാൾ ഓർമ്മയില്ലാത്തതിനാൽ തത്‌ക്കാലം രക്ഷ. ഇനിയിപ്പോ ചങ്കുപൊളിച്ച്‌ ചെമ്പരത്തിപ്പൂവല്ലെന്ന്‌ ഉമ്മന്‌ പറയാമല്ലോ. “എങ്ങിനെയുണ്ട്‌ ഉമ്മന്റെ പുത്തി.”

Generated from archived content: news_jan19_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English