പഞ്ചായത്ത്‌രാജ്‌ഃ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും.

പഞ്ചായത്ത്‌രാജ്‌ സംവിധാനം ശക്തിപ്പെടുത്താനുളള നടപടികൾ ആവിഷ്‌ക്കരിക്കാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കുമെന്ന്‌ മുഖ്യമന്ത്രി എ.കെ.ആന്റണി അറിയിച്ചു.

തിരുവനന്തപുരത്ത്‌ പഞ്ചായത്ത്‌രാജ്‌ സെമിനാർ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി.യാണ്‌ സെമിനാർ സംഘടിപ്പിച്ചത്‌.

പഞ്ചായത്തുകൾക്ക്‌ കൂടുതൽ അധികാരങ്ങൾ നല്‌കുമെന്നും നല്‌കിയവ തിരിച്ചെടുക്കില്ലെന്നും ആന്റണി പറഞ്ഞു.

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെ ജനങ്ങൾ നേരിട്ട്‌ തിരഞ്ഞെടുക്കുന്ന രീതി ഉണ്ടാകണമെന്ന്‌ കെ.പി.സി.സി. അധ്യക്ഷൻ കെ.മുരളീധരൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

മറുപുറം ഃ – അന്നും കാണാം തമ്മിൽ തല്ല്‌.

Generated from archived content: news6_july3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English