പനി നിയന്ത്രിക്കാനാവുന്നില്ല; ഇന്നലെ ആറുമരണം

കേരളമാകെ പടർന്നു പിടിച്ച പനി ഇന്നലെ ആറു ജീവൻകൂടി അപഹരിച്ചു. ഡങ്ക്യു പനിമൂലമാണ്‌ ഭൂരിഭാഗം പേരും മരണമടയുന്നത്‌. കൂടാതെ എലിപ്പനിയും, കോളറയും ഇപ്പോൾ ജ്വരവും പടർന്നു പിടിക്കുന്നുണ്ട്‌. പതിനായിരങ്ങളാണ്‌ ഓരോ പ്രദേശത്തും ചികിത്സയിലുളളത്‌.

ആലപ്പുഴയിൽ പകർച്ചവ്യാധി നിരീക്ഷണ-പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ ഡി.എം.ഒ.യുടെ നേതൃത്വത്തിൽ റാപ്പിഡ്‌ റെസ്‌പോൺസ്‌ ടീം പ്രവർത്തിച്ചുവരുന്നു. പന്ത്രണ്ട്‌ പേരടങ്ങിയ വിദഗ്‌ദ്ധ സംഘമാണ്‌ ടീമിലുളളത്‌. ഡങ്കിപ്പനി പടർന്നു പിടിക്കുന്ന സ്ഥലങ്ങളിൽ ബോധവത്‌ക്കരണ ക്ലാസ്സുകൾ, ജലശുദ്ധീകരണം എന്നിവയ്‌ക്ക്‌ മുൻതൂക്കം നല്‌കിയാണ്‌ ഇവർ പ്രവർത്തിക്കുന്നത്‌.

മറുപുറംഃ അപ്പൻ ചത്തതിനുശേഷം ‘അപ്പോത്തിക്കിരി’യെ കൊണ്ടുവന്നിട്ടെന്തു കാര്യം. ചെയ്യേണ്ടത്‌ ചെയ്യേണ്ട സമയത്തു ചെയ്യണം. ആരോഗ്യവകുപ്പായാലും ജനങ്ങളായാലും.

Generated from archived content: news5_june1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English