വിമതയോഗത്തിൽ കവിതയുമായി ടി.കെ.രാമകൃഷ്‌ണൻ

വി.വിശ്വനാഥമേനോനെ വിജയിപ്പിക്കാൻ സി.പി.എം വിമതർ വിളിച്ചുകൂട്ടിയ യോഗത്തിൽ സംഭവമറിയാതെ സി.പി.എം നേതാവും മുൻമന്ത്രിയുമായ ടി.കെ.രാമകൃഷ്‌ണൻ പങ്കെടുത്തു. കൊച്ചി മരടിൽ സി.പി.എം വിമതനേതാവായ ഷൺമാധരന്റെ വീട്ടിലാണ്‌ യോഗം നടന്നത്‌.

തനിക്കു പറ്റിയ അബദ്ധം മനസ്സിലാക്കിയ ടി.കെ. കുറച്ചു സമയത്തിനുശേഷം ഒരു കവിതാശകലം ചൊല്ലി സ്ഥലംവിട്ടു.

മറുപുറംഃ- വെളുപ്പിന്‌ കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്ന്‌ ഒരു പഴമൊഴി. ശരിയാകണമെന്നില്ല. എങ്കിലും ഇന്നത്തെ അബദ്ധങ്ങൾ നാളത്തെ ആചാരം, മറ്റന്നാൾ അത്‌ ശാസ്ര്തവുമാകും. കേരള രാഷ്‌ട്രീയം ബ്രേയ്‌ക്കുപോയ വണ്ടി പോലെയാ… ഏതു സ്‌റ്റോപ്പിൽ ഇടിച്ചു നില്‌ക്കുമെന്ന്‌ പറയാൻ പറ്റില്ല… എല്ലായിടത്തും ഒരു കണ്ണുളളത്‌ എപ്പോഴും നല്ലതാ…. തറവാട്ടീന്ന്‌ പിണ്ഡം വച്ച്‌ പുറത്താക്കിയാൽ കയറിക്കിടക്കാൻ ഒരിടം വേണമല്ലോ….

Generated from archived content: news2_sep13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English