സൂര്യനെല്ലി പെൺവാണിഭക്കേസിൽ കുറ്റവിമുക്തനാക്കണമെന്നുളള പി.ജെ.കുരു്യൻ എം.പി. സമർപ്പിച്ച ഹർജി കോടതി തളളി. കേസു തുടരാൻ മതിയായ കാരണങ്ങളുണ്ടെന്ന് കണ്ടാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ.പി. ഭഗത്‌സിംഗ് ഹർജി തളളിയത്. പെൺകുട്ടിയുടെ വിശ്വാസയോഗയമായ മൊഴിയുണ്ടെങ്കിൽ ഇത്തരം കേസുകളിൽ പ്രതിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി വിധി നിലവിലുണ്ട്. കുറ്റം ആരോപിക്കപ്പെട്ട സമയത്ത് ആരോപിക്കപ്പെട്ട സ്ഥലത്തില്ലായിരുന്നു എന്നതാണ് കേസിൽ നിന്നും ഒഴിവാക്കാൻ കുര്യൻ ഉന്നയിച്ച വാദം.
മറുപുറംഃ റേഷൻകാർഡും ഐഡന്റിറ്റി കാർഡും മാത്രമല്ല ജനന മരണ ജാതി സർട്ടിഫിക്കറ്റുകളും നല്ല പൂവൻപഴം പോലെ തിരുത്തിക്കൊടുക്കുന്ന കേരള മഹാരാജ്യത്ത് പി.ജെ.കുര്യൻ സർ അന്നേരം ‘ആരോപിക്കപ്പെട്ട സ്ഥലത്ത് ഉണ്ടായില്ല എന്നു മാത്രമല്ല, മറിച്ച് ആന്തമാനിലോ ആന്ധ്രാപ്രദേശിലോ ഇരുന്ന് അദ്ദേഹം അരിയാസുണ്ട കളിക്കുകയായിരുന്നു എന്നുവരെ രേഖകൾ ഉണ്ടാക്കാൻ എന്തു പ്രയാസം. മുമ്പൊരു മന്ത്രി ഐസ്‌ക്രീം എന്തെന്നുപോലും അറിയില്ലെന്നു പറഞ്ഞതുപോലായല്ലോ കുര്യൻ സാറേ താങ്കളുടെ കാര്യം. കോടതി ഈ കേസിൽ ഒരു പാലാഴിമഥനം നടത്തട്ടെ. അപ്പോൾ അമൃതം തെളിഞ്ഞുവരും കാളകൂട വിഷവും തെളിഞ്ഞു വരും. പ്ലീസ് വെയ്‌റ്റ്…..
Generated from archived content: news2_oct26_06.html
Click this button or press Ctrl+G to toggle between Malayalam and English