പൂവാലന്മാർ സൂക്ഷിക്കുകഃ- പീഡനവിരുദ്ധ മാസാചരണം തുടങ്ങുന്നു

സ്വകാര്യ ബസുകളിലും പൊതുസ്ഥലങ്ങളിലും വിദ്യാർത്ഥിനികളെയും സ്‌ത്രീകളെയും ശല്യം ചെയ്യുന്നവർ സൂക്ഷിക്കുക. കൊച്ചി സിറ്റിപോലീസിന്റെ പീഡനവിരുദ്ധ മാസാചരണത്തോടനുബന്ധിച്ച്‌ ലഭ്യമാക്കുന്ന ടോൾഫ്രീ ഫോൺ കോൾ ഉപയോഗിച്ചാൽ സ്‌ത്രീകളെ ഉപദ്രവിക്കുന്ന ഏതു ശല്യക്കാരനും വലയിലാകും. ബസുകളിലും പൊതുസ്ഥലങ്ങളിലും ടോൾഫ്രീ നമ്പറുകൾ ഇതോടനുബന്ധിച്ച്‌ പ്രദർശിപ്പിക്കാം. അല്ലെങ്കിൽ എസ്‌.എം.എസ്‌ അയച്ചാലും മതിയാകും. ഹെൽപ്പ്‌ലൈൻ സംവിധാനത്തിന്റെ ഉദ്‌ഘാടനം ഒക്‌ടോബർ 21-ന്‌ എറണാകുളത്ത്‌ മന്ത്രി കൊടിയേരി ബാലകൃഷ്‌ണൻ നിർവ്വഹിക്കും.

മറുപുറംഃ ബസുകളിലും പൊതുസ്ഥലങ്ങളിലും എന്നതിനെ ഒന്നുകൂടി വികസിപ്പിച്ച്‌ വിമാനം വരെയാക്കണം മന്ത്രി സഖാവേ. നമ്മുടെ നാട്ടിലെ പീഡനവിരുദ്ധരുടെ അതിശക്തമായ പ്രതികരണം കാരണം പി.ജെ.ജോസഫ്‌ സർ തോണ്ടിയെന്നു പറയപ്പെടുന്ന സ്‌ത്രീ ഇപ്പോൾ തമിഴ്‌നാട്‌ പോലീസിലാണ്‌ അഭയം കണ്ടെത്തിയിരിക്കുന്നത്‌. കേസന്വേഷണത്തിൽ കേരളപോലീസും സർക്കാരും ചില കുമ്മികളികൾ നടത്തുന്നുവെന്നാണ്‌ അവർ പറയുന്നത്‌. ആകാശപീഡകരെ പിടികൂടണമെങ്കിൽ താഴെ കെ.എസ്‌.ആർ.ടി.സി ബസിൽ കയറ്റിവിടണം എന്ന അവസ്ഥ വളരെ മോശമാണ്‌. ‘തോണ്ടലു’കൾ ലോകത്തെല്ലായിടത്തും ഒരുപോലെയാണ്‌.

Generated from archived content: news2_oct04_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English