ഡിവൈൻ ധ്യാനകേന്ദ്രത്തിൽ റെയ്‌ഡ്‌ – നിരോധിത മരുന്നുകൾ കണ്ടെത്തി

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടന്ന റെയ്‌ഡിൽ നിരോധിത മരുന്നുകളും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിരവധി രേഖകളും കണ്ടെത്തി. ധ്യാനകേന്ദ്രത്തിനോട്‌ അനുബന്ധിച്ച്‌ നടത്തുന്ന ആശുപത്രിക്കും ഫാർമസിക്കും ലൈസൻസ്‌ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്‌.

മറുപുറംംഃ കൊട്ടിപ്പാടി പ്രാർത്ഥിച്ചാൽ സകല ദീനവും മാറുമെന്നാണല്ലോ മുരിങ്ങൂരിലെ പുണ്യവാളന്മാർ പറയുന്നത്‌. അവിടെ എന്തിനാണു സഹോദരന്മാരെ ഈ ആശുപത്രിയും ഫാർമസിയും മരുന്നുമൊക്കെ. മുടന്തന്റെ മുടന്തു മാറ്റിയതും, കുരുടന്‌ കാഴ്‌ച നല്‌കിയതും സാക്ഷാൽ കർത്താവാണ്‌. അതുകണ്ട്‌ മുരിങ്ങൂരിലെ പാതിരിമാർ കിടന്ന്‌ തലകുത്തിമറിഞ്ഞിട്ട്‌ കാര്യമില്ല. അപ്പോൾ ഇംഗ്ലീഷുമരുന്നു തന്നെ ശരണം. പിന്നെ ദൈവാനുഗ്രഹം കിട്ടണമെങ്കിൽ നാട്ടുകാരെ കേൾപ്പിച്ച്‌ കൂട്ടപ്രാർത്ഥന നടത്തിയാൽ മാത്രം പോരാ; മനസ്സിൽ അൽപ്പമെങ്കിലും വെളിച്ചവും വേണം. വെറുതെ കർത്താവിന്റെ പേരു ചീത്തയാക്കാൻ വേണ്ടിയാണീ ജന്മങ്ങൾ.

Generated from archived content: news2_oct03_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English