സിനിമാപ്രവർത്തകർക്ക്‌ പുതിയ സംഘടന – ഫ്രണ്ട്‌സ്‌ ഓഫ്‌ സിനിമ

മലയാള സിനിമാലോകത്തെ എല്ലാ വിഭാഗം ആളുകളുടേയും കൂട്ടായ വേദിയായി ഫ്രണ്ട്‌സ്‌ ഓഫ്‌ സിനിമ എന്ന സംഘടന നിലവിൽ വന്നു. മലയാള സിനിമാരംഗത്തുനിന്നും ചോർന്നുപോയ സൗഹൃദം വീണ്ടെടുക്കുകയാണ്‌ പുതിയ സംഘടനയുടെ പ്രധാന ലക്ഷ്യം. ചേംബറുമായി ഒരു ഏറ്റുമുട്ടലിനും പുതിയ സംഘടന ഉദ്ദേശിക്കുന്നില്ലെന്നും അമ്മ, മാക്‌ട തുടങ്ങിയവയുടെ പ്രസക്തിയും ഇതോടെ ഇല്ലാതാകുന്നില്ലെന്നും പുതിയ സംഘടനയുടെ ഭാരവാഹികൾ പറഞ്ഞു. ചെയർമാനായി സംവിധായകൻ ജോഷിയേയും കൺവീനറായി സംവിധായകൻ സിദ്ദിഖിനേയും ട്രഷററായി നടൻ ദിലീപിനേയും തിരഞ്ഞെടുത്തു.

മറുപുറംഃ ഇതൊക്കെ കണ്ട്‌ കേരളാകോൺഗ്രസുകാർവരെ നാണിച്ചുപോകുന്നു…..ഒടുവിൽ ആളുക്ക്‌ ഒന്ന്‌ എന്ന രീതിയിൽ സംഘടന നമുക്കുണ്ടാക്കണം….അല്ലേൽ പിന്നെ പഴയവീഞ്ഞ്‌ പുതിയ കുപ്പിയിലാക്കിയതാണോ….ഏതായാലും ഒരു കാര്യം ഉറപ്പ്‌…ഇതൊരു പാരയാ….നല്ല സൊയമ്പൻ പിന്നിൽനിന്നും കുത്തുവാനുളള പാര….കാരണം പൊടിക്കുപോലും ചേംബറിന്റെ ആളുകളെ കാണാനില്ലല്ലോ ഇതിൽ….കാള വാലുപൊക്കിയാൽ അറിയാം, അത്‌ മറ്റേതിനാണെന്ന്‌.

Generated from archived content: news2_may31.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English