ആന്റണിയെ മാത്രം കുറ്റപ്പെടുത്തരുത്‌ ഃ മന്ത്രി തോമസ്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്‌ പരാജയത്തിന്‌ മുഖ്യമന്ത്രി ആന്റണിയെ മാത്രം കുറ്റപ്പെടുത്തുന്നത്‌ ശരിയല്ലെന്ന്‌ മന്ത്രി കെ.വി.തോമസ്‌ അഭിപ്രായപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ അഭിമാനകരമായി വിജയിച്ചത്‌ ആന്റണിയുടെ നേതൃത്വത്തിലാണ്‌. വിജയം പങ്കിടാമെങ്കിൽ പരാജയവും പങ്കിടണം. കരുണാകരനെ കോൺഗ്രസിൽ നിലനിർത്തണമെന്നാണ്‌ എല്ലാവരുടെയും ആഗ്രഹമെന്നും കെ.വി.തോമസ്‌ പറഞ്ഞു.

മറുപുറംഃ- പ്രിയ തോമസുകുട്ടീ…തത്വചിന്ത ആഴത്തിൽ പഠിച്ചില്ലേലും, അത്യാവശ്യം താഴെ സൂചിപ്പിക്കും സിൽമാ പാട്ടെങ്കിലും അറിഞ്ഞിരിക്കണം…

“ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം ഗ്രൂപ്പുവരും

കരയുമ്പോൾ കൂടെ കരയാൻ നിൻനിഴൽ മാത്രം വരും…”

ഇതൊക്കെ ഓർത്തിരുന്നാൽ എല്ലാവർക്കും നല്ലത്‌…അക്കരപ്പച്ച കണ്ട്‌ കൊതിക്കുന്നവരും വേലിചാട്ടം പരിശീലിച്ചവരും സൂക്ഷിക്കുന്നത്‌ നന്ന്‌…

Generated from archived content: news2_may28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English